ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ പെരുമാറിയതു പോലെയല്ല താൻ യഥാർഥ ജീവിതത്തിൽ നിപ്പയെ നേരിട്ടതെന്ന് പറയുകയാണ് ശൈലജ ടീച്ചർ. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചർ കാര്യം പറഞ്ഞത്.
മീറ്റിങ്ങിലൊക്കെ മിണ്ടാതെയിരുന്ന ആളല്ല താനെന്നും ഇക്കാര്യം സിനിമ കണ്ട ശേഷം ആഷിക്കിനോട് പറയുകയും ചെയ്തെന്ന് ശൈലജ ടീച്ചർ പറഞ്ഞു.
വൈറസ് സിനിമയെക്കുറിച്ച് എനിക്ക് ചില വിമർശനങ്ങൾ ഉണ്ടായിരുന്നു. കാരണം മീറ്റിങ്ങുകളിലൊക്കെ അനങ്ങാതിരുന്ന മിണ്ടാതിരുന്ന ആളല്ല ഞാൻ. ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു മീറ്റിങ്ങിൽ ഇനിയെന്താ ചെയ്യേണ്ടത് എന്നു പറഞ്ഞ് നിസംഗയായി ഇരുന്നിട്ടുള്ള ആളല്ല ഞാനെന്നും ആ കഥാപാത്രത്തിന് എന്റെ ഛായ ഉള്ളതുകൊണ്ടാണ് വിളിച്ചതെന്നും ആഷിക്കിനോട് പറഞ്ഞു. അപ്പോൾ ആഷിക്ക് പറഞ്ഞത്, ‘മാഡം ഞങ്ങൾ അതിൽ കൂടുതൽ എടുത്തത് വൈകാരിക തലമാണ്, മറ്റേത് സയന്റിഫിക് തലവും എന്നാണ്. മന്ത്രിയെ സംബന്ധിച്ചടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയിൽ അതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.’ ശൈലജ ടീച്ചർ പറഞ്ഞു.
Post Your Comments