മനോരമയുടെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു. തന്റെ ഇപ്പോഴത്തെ സിനിമാ കാഴ്ചപാടിനെക്കുറിച്ചും രാഷ്ട്രീയ മനോഭാവത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി മനസ്സ് തുറന്നിരുന്നു. എന്നാല്‍ ശ്രീകുമാരന്‍ തമ്പി ഇതേ അഭിമുഖ പരിപാടിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുറന്നു പറഞ്ഞത് സൂപ്പര്‍ താരങ്ങളുടെ സിനിമയിലെ ഇടപെടലിനെക്കുറിച്ചായിരുന്നു. നാലുവര്‍ഷം കൊണ്ട് ഇന്‍ഡസ്ട്രി മുഴുവന്‍ പിടിച്ചടക്കിയ താരമായിരുന്ന ജയന്‍ പോലും ഇവിടുത്തെ മറ്റു സൂപ്പര്‍ താരങ്ങളെ പോലെ സ്ക്രിപ്റ്റില്‍ ഇടപെട്ടിരുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
‘മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ആദ്യകാല വളര്‍ച്ചയില്‍ എനിക്ക് ഒരു പങ്കുണ്ട്, അവര്‍ നിഷേധിച്ചാലും,ഇല്ലെങ്കിലും. ഒരു പ്രത്യേക കാലഘട്ടത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും കാള്‍ഷീറ്റ് എനിക്ക് ലഭിക്കാതെയായി, കാലഘട്ടത്തിനനുസരിച്ച് എനിക്ക് മാറാന്‍ കഴിഞ്ഞില്ല എന്നുള്ള വിമര്‍ശനവും ഞാന്‍ നിഷേഷിക്കുന്നില്ല, കാരണം ഞാന്‍ നല്ല പോലെ ആത്മവിമര്‍ശനം നടത്തുന്ന വ്യക്തിയാണ് എനിക്ക് ഞാന്‍ ആകാനേ കഴിയൂ, താരങ്ങള്‍ സംവിധായകരെയും നായികമാരെയും നിര്‍ദ്ദേശിക്കുന്ന രീതി തെറ്റാണ്, നാലുവര്‍ഷം കൊണ്ട് ഇന്‍ഡസ്ട്രി മുഴുവന്‍ പിടിച്ചടക്കിയ താരമായിരുന്നു ജയന്‍, ജയന്‍ ഒരിക്കലും പോലും സ്ക്രിപ്റ്റില്‍ ഇടപെട്ടിരുന്നില്ല, മഹാനടനായ സത്യന്‍ മാഷ് പോലും അങ്ങനെയൊരു സംഭാഷണം അവിടെ ആവശ്യമില്ലെന്ന് സംവിധായകനോട് പറഞ്ഞിട്ടില്ല, മമ്മൂട്ടിക്കും, മോഹന്‍ ലാലിനും പുറമേ ഇന്നത്തെ പല താരങ്ങളും അങ്ങനെയൊരു ഇടപെടല്‍ നടത്താറുണ്ട്’.
Post Your Comments