പ്രശസ്ത മറാത്തി സിനിമ നടന് ജയറാം കുല്‍ക്കര്‍ണി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. 88 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ പൂനെയിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങളിലെ അതിശയകരമായ പ്രകടനങ്ങളാണ് മറാത്തി സിനിമയിലെ മുൻനിര താരമായി അദ്ദേഹത്തെ ഉയർത്തിയത്.
1937-ൽ ബാര്‍ഷി ജില്ലയിലെ സോളാപൂരിലാണ് ജയറാം കുല്‍ക്കര്‍ണി ജനിച്ചത്. ചാല് റീ ലക്സിയ മുംബൈല, ആഷി ഹായ് ബന്വബന്വി, രംഗത്ത് സംഗത്ത് എന്നിവയുള്‍പ്പെടെ 150 ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജയറാം കുല്‍ക്കര്‍ണി അവസാനമായി അഭിനയിച്ച ഖേല്‍ ആയുഷ്യാച എന്ന ചിത്രം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സിനിമ മേഖലയിൽ എത്തുന്നതിന് മുൻപ് അദ്ദേഹം പൂനെയിലെ ആകാശവാണിയില്‍ ജോലി ചെയ്തിരുന്നു.
Post Your Comments