
അഭിനയത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും രണ്ടാം ഘട്ടത്തിലാണ് നടി ധന്യയും ഭര്‍ത്താവ് ജോണും. ബിസിനസ് തകര്‍ന്നു സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം അവതാളത്തില്‍ ആയ കാലത്തെ മനധൈര്യം കൊണ്ട് നേരിട്ട ഇരുവരും പ്രതിസന്ധിഘട്ടത്തില്‍ ജീവിതത്തില്‍ താങ്ങും തണലുമായി നിന്നു. ആ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ജോണ്‍. ജീവിതം അവസാനിപ്പിക്കാന്‍ പോലും ചിന്തിച്ചിരുന്നതായി താരം വെളിപ്പെടുത്തി
‘വീട്ടിൽ ചെന്ന് കോളിങ് ബെൽ അടിച്ച്, വാതിൽ തുറക്കാൻ വൈകിയാൽ എന്റെ നെഞ്ചിൽ തീയായിരുന്നു. ധന്യ എന്തെങ്കിലും കടുംകൈ ചെയ്തോ എന്ന ആധി നിറയും മനസ്സിൽ. അവൾക്കും അങ്ങനെ തന്നെ. ഞാൻ വാതിൽ തുറക്കാൻ അൽപം വൈകിയാൽ നെഞ്ചിടിപ്പ് കൂടും. അക്കാലം ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം തുടിക്കും. ഉള്ളിൽ ഭയം നിറയും.’ ജോണ്‍ പറഞ്ഞു.
Post Your Comments