മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് സ്വാസിക. താരം നടന്‍ ഉണ്ണിമുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് സ്വാസിക. കഴിഞ്ഞ ദിവസം റിമി ടോമി അവതാരകയായി എത്തുന്ന ഒരു ചാനല്‍ ഷോയില്‍ താരം പങ്കെടുത്തിരുന്നു. ഈ അവസരത്തില്‍ ഏതു താരവുമായി ഗോസിപ്പു കേൾക്കുന്നതാണ് ഇഷ്ടമെന്നു റിമി ചോദിച്ചപ്പോള്‍ ടൊവീനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. ഇതിനു പിന്നാലെ സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം എന്ന രീതിയിൽ വാർത്തകൾ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നു റിമി ചോദിച്ചു. അപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
ആ വാർത്തകൾ തെറ്റാണെന്നും മാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു പങ്കുവച്ച കുറിപ്പാണ് ഇത്തരമൊരു വാർത്തയ്ക്കു കാരണമായതെന്നും സ്വാസിക പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാൻ ഫെയ്സ്ബുക്കിൽ ഒരു സാധാരണ രീതിയിൽ ഒരു പോസ്റ്റിട്ടു. ഞങ്ങൾ മുൻപ് ഒറീസ എന്ന ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാൻ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പേസ്റ്റ് ഫെയ്സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാർത്തയായത്. ”
Post Your Comments