ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ വിമാനത്താവളത്തില്‍ എത്തിയത് വൻ വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ലക്ഷക്കണക്കിന് ജനപിന്തുണ ഉള്ള ഒരാളെ പുറത്തേയ്ക്കു വിടുമ്പോൾ ആ ഫാൻസ് അദ്ദേഹത്തെ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേയെന്ന് പണ്ഡിറ്റ് ചോദിക്കുന്നു. വിമാനത്താവളങ്ങളിലും തിയറ്ററുകളിലും വിദ്യാലയങ്ങളിലും ജാഗ്രത തുടരുമ്പോള്‍ എന്തുകൊണ്ട് ബാറുകളിൽ ഇത് കാണുന്നില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പണ്ഡിറ്റ് ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം……………………………………………….
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം..
ഡോ. രജിത് കുമാ൪ സാറിന് കട്ട സപ്പോ൪ട്ടുണ്ടേ.. കേരളത്തിലെത്തിയ ഡോ. രജിത് സാറിന് ആയിര കണക്കിന് ആരാധകരുടെ വക വമ്പൻ സ്വീകരണം.. കൊറോണ ആയിട്ട് പോലും ആയിരങ്ങള്‍ അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ അദ്ദേഹത്തിന്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..
പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമിൽ പങ്കെടുത്തിട്ട്, ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേയ്ക്കു വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാൻസ് അദ്ദേഹത്തെ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ ?
കൊറോണ എയർപോർട്ടിൽ പോകുമത്രേ.
കൊറോണ സ്കൂളിൽ പോകുമത്രേ..
കൊറോണ പള്ളിയിൽ പോകുമത്രേ…
കൊറോണ അമ്പലത്തിൽ പോകുമത്രേ…
കൊറോണ കല്യാണ വീട്ടിൽ പോകുമത്രേ..
കൊറോണ സിനിമാ തിയറ്ററിൽ പോകുമത്രേ..
പക്ഷേ ..കൊറോണ ആയിരങ്ങള്‍ ഒത്തുകൂടി ക്യൂ നില്‍ക്കുന്ന ബവറേജിലും ബാറിലും (മദ്യ ശാലകളില്‍) പോകില്ലത്രേ…കാരണം കൊറോണ വെള്ളമടി നിർത്തി…..അതാണ്. മദ്യപാനികളെ കണ്ടാല്‍ പാവം കൊറോണക്ക് പേടിയാണ് പോലും..
(വാല്‍കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാൾക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോൾ ഉള്ള ചൊറിച്ചിൽ ആണ് ഇപ്പോൾ പലരിലും നാം കാണുന്നത്.)-varghese-on-crisis-in-life
Post Your Comments