കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു പെരുമ്ബാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം അമ്മ രാജേശ്വരിയുടെ അപ്പോഴത്തെ അവസ്ഥ വളരെ ദയനീയമായിരുന്നുവെന്നറിഞ്ഞ ചിലര്‍ അവരെ സഹായിച്ചു. എന്നാല്‍ ജിഷയുടെ മാതാവിന് സഹായം ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് പ്രമുഖ സിനിമ നിര്‍മ്മാതാവും ചാരിറ്റി പ്രവര്‍ത്തകനുമായ നൗഷാദ് ആലത്തൂര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ജയറാം, രമ്യാകൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ഹിറ്റ് ചിത്രം ആടുപുലിയാട്ടം എന്നയുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു നൗഷാദ്. ചിത്രം തിയേറ്ററില്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ നിര്‍മ്മാതാക്കളായ നൗഷാദ് ആലത്തൂരും മറ്റും ചേര്‍ന്ന് ജിഷയുടെ മാതാവിന് വീട്ടില്‍ ചെന്ന് ഒരു തുകയുടെ ചെക്ക് നല്‍കിയിരുന്നു. നടന്‍ ജയറാമും ഇവര്‍ക്കൊപ്പം ജിഷയുടെ വീട്ടില്‍ പോയിരുന്നു.
”മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം അമ്മ രാജേശ്വരിയുടെ അപ്പോഴത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്ന് അറിഞ്ഞതിനാലാണ് അവര്‍ക്ക് സഹായം നല്‍കിയത്. എന്നാല്‍ പിന്നീട് ജിഷയുടെ മാതാവിന്റെ ജീവിത രീതി ആകെ മാറിയെന്നും അവരുടെ സംസാരവും പെരുമാറ്റവും മറ്റാര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധമായെന്നും ഇതെല്ലാം കാണുമ്ബോള്‍ അവര്‍ക്ക് സഹായം ചെയ്യേണ്ടിയിരുന്നില്ല എന്നും പിന്നീട് തോന്നിയിട്ടുണ്ട്” കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നൗഷാദ് ആലത്തൂര്‍ പറഞ്ഞു.
Post Your Comments