
നടന് വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെ താരം
സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടി ഖുശ്ബു സുന്ദര്‍. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഈ സിനിമകൾക്ക് വിജയ് മേടിച്ച പ്രതിഫലത്തിന്റെ വിവരങ്ങൾ താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു ട്വീറ്റിലൂടെ പുറത്ത് വിട്ടത്.
விசாரணை முடிந்தது: நடிகர் விஜயின் சம்பள விபரங்களை வருமானவரித்துறை வெளியிட்டது. #பிகில் படத்திற்கு ரூ.50 கோடி, #மாஸ்டர் திரைப்படத்திற்கு ரூ.80 கோடியை விஜய் சம்பளமாக பெற்றுள்ளார். 2 திரைப்பட வருவாய்க்கும் விஜய் முறையாக வரி செலுத்தியுள்ளர். Can we rest the case now?? pic.twitter.com/6SY2hoLOVT
— KhushbuSundar ❤️ (@khushsundar) March 13, 2020
ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് 80 കോടിയും. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി. ആദായ നികുതി വകുപ്പ് തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്നും നടി പറഞ്ഞു.
മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ് വിജയ്യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യവും ചെയ്തിരുന്നു.
Post Your Comments