മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഫാസിലായിരുന്നു താരത്തെ വെളിത്തിരയിലേക്ക് എത്തിച്ചത്. ആദ്യ ചിത്രത്തിലുടെ തന്നെ ഗംഭീര സ്വീകരണമായിരുന്നു നടനെ ലഭിച്ചിരുന്നത്.
അക്കാലത്ത് ട്രെന്‍ഡായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്. അരങ്ങേറ്റ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമെന്ന റെക്കോര്‍ഡും ചാക്കോച്ചന് ലഭിച്ചിരുന്നു. എന്നാൽ സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമൊക്കെയായി നിരവധി പുതുമുഖങ്ങള്‍ അരങ്ങേറിയെങ്കിലും ഈ നേട്ടം കുഞ്ചാക്കോ ബോബനില്‍ ഭദ്രമാണ്. സുധി എന്ന കോളേജ് പയ്യനായിട്ടാണ് താരം സിനിമയിൽ അഭിനയിച്ചിരുന്നത്.
എന്നാൽ സിനിമയെക്കുറിച്ച് ഫാസില്‍ സംസാരിച്ചപ്പോള്‍ ആദ്യം തനിക്ക് വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ലെന്നാണ് താരം പറയുന്നത്. ഞാനല്ല ആര് ചെയ്താലും ഈ സിനിമ ഓക്കേയാവുന്നതാണ്. ദ ക്യൂ ഷോ ടൈമിലായിരുന്നു ഇതേക്കുറിച്ച് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരിക്കുന്നത്.
പാച്ചിക്കയുടെ ഭാര്യയാണ് ഈ ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ തനിക്ക് ഒരു താല്പര്യമില്ലായിരുന്നു. ഓഡീഷന് പോവുന്നില്ലെന്ന് കേട്ടതിന് ശേഷം സുഹൃത്ത് കുറ്റപ്പെടുത്തിയിരുന്നു. നീ അഹങ്കാരിയാണ്. ഇത്രയും മികച്ച അവസരം ലഭിച്ചിട്ടും നീ പോവാതിരിക്കുകയാണ്. എത്രയോ പേര് ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുന്നു, അപ്പോഴാണ് കിട്ടിയ അവസരം സ്വീകരിക്കാതെ നില്‍ക്കുന്നതെന്നായിരുന്നു അവന് പറഞ്ഞത്. അവന്റെ വാക്കുകള്‍ കേട്ടതിന് ശേഷമാണ് ഓഡീഷന് പോവാന്‍ തീരുമാനിച്ചത്. അത് പരമബോറായിരുന്നു. കിട്ടില്ലെന്നായിരുന്നു തോന്നിയത്. തിരഞ്ഞെടുത്തുവെന്നായിരുന്നു ഫാസില്‍ പറഞ്ഞത്. സന്തോഷത്തോടെയായിരുന്നു പിന്നീട് പോയത് താരം പറഞ്ഞു.
Post Your Comments