മലയാള സിനിമയിലെ മികച്ച നടന്മാരിലൊരളാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഏറ്റവും മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലൂടെയായിരുന്നു പുരസ്കാരം പൃഥ്വിയെ തേടി എത്തിയത്.
മികച്ച സംവിധായകനുള്ള അവാര് കിട്ടിയ വേദിയില്‍ എനിക്ക് പറായനുള്ളത്… 2019 ല്‍ മലയാള സിനിമയില്‍ ഒരുപാട് മികച്ച സിനിമകളും നല്ല സംവിധായകരും കുറേ നവാഗത സംവിധായകരും വന്ന വര്‍ഷമാണ്. അവരില്‍ ഏറ്റവും നല്ലത് ഞാനാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ 2019 ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി കിട്ടിയതും ഒരുപാട് ആളുകള്‍ തിയറ്ററില്‍ പോയി കണ്ട സിനിമയുടെ സംവിധായകന് ഞാനാണെന്നും വിശ്വസിക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു സംവിധായകനായതിന് പിന്നില്‍ മുരളി ഗോപിയാണ്.
ഒന്നിച്ച് അഭിനയിക്കുന്ന സമയത്താണ് വലിയൊരു സിനിമയുടെ കഥ മുരളി എന്നോട് പറയുന്നതും രാജു ഇത് സംവിധാനം ചെയ്യുമോ എന്ന് ചോദിക്കുന്നതും. അന്ന് ഇത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. പക്ഷെ നിര്‍മാതാവിനോടും നായകനോടുമൊക്കെ ഇക്കാര്യം പറഞ്ഞാല്‍ ഇതെന്ത് വട്ട് ചിന്ത ആണെന്ന് വിചാരിക്കുമോ എന്ന് കരുതിയിരുന്നു. അഭിനയിച്ചോണ്ടിരുന്ന ഇവന് സംവിധാനം ചെയ്താല്‍ ശരിയാവുമോ എന്ന് കരുതിയാലോ എന്ന ആശങ്ക ഞാന്‍ മുരളിയോട് പറഞ്ഞിരുന്നു.
അന്ന് രാത്രി ഞാന്‍ അറിയാതെ ഈ സിനിമയുടെ നിര്‍മാതാവായ ആന്റണി ചേട്ടനെ വിളിച്ച് രാജു ഈ സിനിമ സംവിധാനം ചെയ്യും എന്താണ് അഭിപ്രായമെന്ന് ചോദിച്ചു. ഫോണില്‍ കൂടി അതിന് ഉത്തരം പറയാതെ അടുത്ത ദിവസം അദ്ദേഹം നേരിട്ട് വന്നു. അവിടുന്ന് ലാലേട്ടനെ നേരിട്ട് വിളിച്ച് സംസാരിച്ചു. സാര്‍ ഈ സിനിമ പൃഥ്വിരാജ് ഡയറക്ട് ചെയ്യുമെന്ന് പറഞ്ഞു. ലാലേട്ടന്റെ റിയാക്ഷന് എന്താണെന്ന് വിചാരിച്ചത്.
ലാലേട്ടന് കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട് ആ കുട്ടി അത് ചെയ്യുവാണെങ്കില്‍ നമുക്ക് ഉടനെ ചെയ്യാമെന്നാണ് പറഞ്ഞത്. അങ്ങനെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംവിധായകനായ ആളാണ് ഞാന്‍. ലാലേട്ടന് എനിക്ക് തന്ന ഒരു വിശ്വാസമുണ്ട്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ ഒന്ന് ഇന്നത്തെ കാലത്ത് മോഹന്‍ലാല്‍ എന്ന നടന്റെ സമയമാണ്. ആ സമയം ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് എനിക്ക് തന്നു പൃഥ്വി പറഞ്ഞു.
Post Your Comments