CinemaGeneralMollywood

അന്ന് സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ അഹങ്കാരിയാക്കി മാറ്റുമായിരുന്നു: ഗീതു മോഹന്‍ദാസ്‌

പണ്ടത്തെ ഗീതു മോഹന്‍ദാസില്‍ നിന്ന് ഇപ്പോഴത്തെ ഗീതു മോഹന്‍ദാസിനു ഒരുപാട് മാറ്റമുണ്ട്

മലയാള സിനിമയില്‍ നായിക നടിയെന്ന നിലയിലായിരുന്നു ഗീതു മോഹന്‍ദാസിന്റെ തുടക്കം. ഇന്ന് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന  തരത്തില്‍ ഒരു സിനിമ സംവിധാനം ചെയ്തു കൊണ്ട് തന്റെ സിനിമാ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഗീതു തന്റെ പഴയകാല വ്യക്തിത്വത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഇന്റസ്ട്രിയില്‍ താന്‍ ഒരു മിസ്ഫിറ്റ് ആണോ എന്ന് സംശയം തോന്നിയ സമയം ഉണ്ടായിരുന്നുവെന്നും സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ അഹങ്കാരി എന്ന നിലയില്‍ നോക്കുമായിരുന്നുവെന്നും ഗീതു മോഹന്‍ദാസ്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു.

‘പണ്ടത്തെ ഗീതു മോഹന്‍ദാസില്‍ നിന്ന് ഇപ്പോഴത്തെ ഗീതു മോഹന്‍ദാസിനു ഒരുപാട് മാറ്റമുണ്ട്. ഞാന്‍ ചെറിയ ക്ലാസില്‍ കേരളത്തില്‍ പഠിച്ചു. പിന്നെ വിദേശത്തായിരുന്നു പഠിച്ചത്. പിന്നീട് നാട്ടില്‍ മടങ്ങി വന്നു. ഞാന്‍ ഇന്റസ്ട്രിയില്‍ ഒരു മിസ്ഫിറ്റ് ആണോ എന്ന് സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റു നായികമാരെവെച്ച് നോക്കുമ്പോള്‍ ഞാന്‍ അഹങ്കാരിയായാണ്‌ കരുതപ്പെട്ടിരുന്നത്. സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അഹങ്കാരിയായി മാറ്റിനിര്‍ത്തിയിരുന്നു. അന്ന് അച്ഛന്‍ പറയുമായിരുന്നു നിന്റെ വ്യത്യസ്തയാണ് നിന്റെ ശക്തിയെന്ന്. പിന്നെ ജീവിതം അതിന്റെ ഒഴുക്കില്‍ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപാടുകള്‍ക്ക് കൂടുതല്‍ തെളിച്ചം വരും. ഇന്ന് ഞാന്‍ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. സിനിമാ മേഖലയില്‍ ഡബ്ലുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളെന്ന നിലയിലും കൂടുതല്‍ കരുത്തും മോട്ടിവേഷനും തോന്നുന്നു’.

shortlink

Related Articles

Post Your Comments


Back to top button