CinemaGeneralKollywoodLatest NewsNEWS

‘ഞാന്‍  ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനാണ് എന്റെ അമ്മയെ അസഭ്യം പറയുകയും അനുജനെ മര്‍ദ്ദിക്കുകയും ചെയ്തു’ ; നടൻ വിശാൽ പറയുന്നത് നുണയാണെന്ന് സംവിധായകന്‍ മിഷ്‌കിന്‍

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ വിശാലിന്റെ കണ്ണു നിറഞ്ഞു. ''എനിക്ക് ഇത് വേണം, ഈ സിനിമ കിട്ടിയാല്‍ എല്ലാ കടവും തീരും'' എന്ന് വിശാല്‍ പറഞ്ഞു.

തുപ്പരിവാലന്‍ ടു സംവിധാനം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയതില്‍ വിശദീകരണവുമായി സംവിധായകന്‍ മിഷ്‌കിന്‍. വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മിഷ്‌കിന്‍ രംഗത്ത് വന്നിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മിഷ്‌കിന്‍ വികാരഭരിതനായി സംസാരിച്ചത്. അമ്മയെ അസഭ്യം പറഞ്ഞുവെന്നും സഹോദരനെ ആക്രമിച്ചെന്നും മിഷ്‌കിന്‍ പറയുന്നു.

മിഷ്‌കിന്റെ വാക്കുകൾ ഇങ്ങനെ :

തുപ്പറിവാളന്‍ എന്റെ സോഹദരന് വേണ്ടി എഴുതിയ സിനിമയാണ്. എന്നാല്‍ ഞാന്‍ എന്റെ സഹോദരനേക്കാള്‍ ഏറെ സ്‌നേഹിച്ചിരുന്ന വിശാലിന് ആ സിനിമ നല്‍കി. 2018 ലാണ് തുപ്പറിവാളന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. മൂന്ന് സഹസംവിധായകരെ വച്ചാണ് സിനിമ ചിത്രീകരിച്ചത്. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ഷൂട്ട് ആറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി. സിനിമ വന്‍ വിജയമായി. സിനിമകള്‍ എല്ലാം പരാജയപ്പെട്ട് നില്‍ക്കുന്ന വിശാലിന് അതൊരു വലിയ ആശ്വാസമായിരുന്നു.

മൂന്ന് കോടിയായിരുന്നു ആദ്യ ഭാഗത്തിന് എനിക്ക് പ്രതിഫലമായി ലഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം എഴുതാന്‍ ആരംഭിച്ചു. കൊഹിനൂര്‍ രത്‌നവുമായി ബന്ധപ്പെട്ട കഥയായിരുന്നു അത്. അത് നിര്‍മിക്കാന്‍ തയ്യാറായി ഒരു നിര്‍മാതാവ് രംഗത്ത് വന്നു. എനിക്ക് മുന്‍കൂറായി പണം നല്‍കുകയും ചെയ്തു.

അതിന് ശേഷമാണ് ഞാന്‍ വിശാലിനോട് കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ വിശാലിന്റെ കണ്ണു നിറഞ്ഞു. ”എനിക്ക് ഇത് വേണം, ഈ സിനിമ കിട്ടിയാല്‍ എല്ലാ കടവും തീരും” എന്ന് വിശാല്‍ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്ന് വിശാല്‍ പറഞ്ഞു. ഈ സിനിമയ്ക്ക് 20 കോടി രൂപ ചെലവാകുമെന്ന് ഞാന്‍ വിശാലിനോട് പറഞ്ഞു. സിനിമ ഓടിയില്ല എങ്കില്‍ കടം കൂടും. അത് കൊണ്ട് മറ്റൊരു നിര്‍മാതാവിനെ സമീപിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എഴുതിയ കഥ തുപ്പറിവാളന്‍ 3 ആക്കാമെന്നും ചെന്നൈ പശ്ചാത്തലമാക്കി രണ്ടാം ഭാഗം ചെയ്യാന്‍ മറ്റൊരു കഥ എഴുതാമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നായിരുന്നു വിശാലിന്റെ വാദം. അങ്ങനെ സിനിമയ്ക്കായി വിദേശത്ത് ഞാന്‍ പോയി ലൊക്കേഷന്‍ തേടി നടന്നു. യു.കെയിലെ ഭാഗം എഴുതി തീര്‍ക്കാന്‍ എനിക്ക് ചെലവു വന്നത് ഏഴ് ലക്ഷമാണ്. എന്നാല്‍ വിശാല്‍ അത് 35 ലക്ഷമാക്കി കള്ളം പറയുന്നു.

ബജറ്റുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം കടുത്തതോടെ അയാള്‍ എന്റെ അമ്മയെ വരെ അസഭ്യം പറഞ്ഞു. എന്റെ അനുജനെ മര്‍ദ്ദിച്ചു. ഞാന്‍ എന്ത് തെറ്റാണ് അയാളോട് ചെയ്തത്. അയാള്‍ ഒരു നിര്‍മാതാവിന്റെ മകനാണ് ഞാന്‍ ഒരു ദരിദ്രനായ തയ്യല്‍ക്കാരന്റെ മകനും. ഒരു പേപ്പറും പേനയും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. ഇല്ലെങ്കില്‍ സിനിമ പഠിപ്പിക്കാന്‍ എനിക്ക് പറ്റും. ഇനി സിനിമ ഇല്ലെങ്കില്‍ ഹോട്ടല്‍ ജോലി ചെയ്‌തോ തെരുവില്‍ പാട്ടുപാടിയോ ഞാന്‍ ജീവിക്കും. 32 ദിവസം ഷൂട്ട് ചെയ്ത സിനിമയാണ് ഞാന്‍ അയാള്‍ക്ക് കൈമാറിയത്. പത്ത് ദിവസം തുടര്‍ച്ചയായി എന്റെ ഓഫീസില്‍ വന്ന് കേണപേക്ഷിച്ചിട്ടാണ് ഞാന്‍ അത് അയാള്‍ക്ക് കൊടുത്തത്. വിശാല്‍ നീ എത്തരത്തിലുള്ള ആളാണെന്ന് സമൂഹം ഒരിക്കല്‍ മനസ്സിലാക്കും. കാര്യമില്ലാതെ എന്റെ കുടുംബത്തെ അപമാനിച്ചവനാണ് അയാള്‍ മിഷ്‌കിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button