മലയാളി നായിക സൗന്ദര്യത്തിന് നിഖില വിമല്‍ എന്ന നായികാ പുതിയ ഉയരങ്ങള്‍ നല്‍കുമ്പോള്‍ മലയാളം വിട്ടു താരം പൂര്‍ണ്ണമായി തമിഴിലേക്ക് മാറുമോ എന്നതിന് ഉത്തരം നല്‍കുകയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച നിഖില. ഒന്നോ രണ്ടോ മലയാള സിനിമകള്‍ ചെയ്ത ശേഷം തമിഴില്‍ ഗ്ലാമറസ് വേഷങ്ങള്‍ സ്വീകരിക്കുന്ന മറ്റു നടിമാരില്‍ നിന്ന് ഏറെ വ്യത്യസ്തയാവുകയാണ് നിഖില. രംഗ എന്ന സിനിമയാണ് നിഖിലയുടെ ഏറ്റവും പുതിയ കോളിവുഡ് ചിത്രം. നിഖിലയുടെ ഏറ്റവും പുതിയ മലയാള ചിത്രങ്ങള്‍ ദി പ്രീസ്റ്റ്, മണിയറയിലെ അശോകന്‍ എന്നിവയാണ്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റായ അഞ്ചാം പാതിരയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി താരം അഭിനയിച്ചിരുന്നു. നിഖില വിമല്‍ ചെയ്ത ആദ്യത്തെ ഗസ്റ്റ് റോള്‍ കൂടിയായിരുന്നു അഞ്ചാം പാതിരയിലേത്.
നിഖിലയുടെ വാക്കുകള്‍
‘തമിഴില്‍ നായികയായി അഭിനയിച്ചപ്പോള്‍ പലരും ചോദിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോയെന്ന്, പക്ഷെ അങ്ങനെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ മോഡേണ്‍ വേഷങ്ങളോട് ഇഷ്ടകൂടുതലുമില്ല. ഗ്ലാമറസാകേണ്ടി വരുമെന്നത് കൊണ്ട് കുറെ സിനിമകള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. ചിലര്‍ കഥ പറയുമ്പോള്‍ തന്നെ മനസിലാകും അവര്‍ക്ക് അതാണ് വേണ്ടതെന്ന്’.
Post Your Comments