മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ലക്ഷ്മി പ്രിയ, സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ താണ്ടിയ ഒരു അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. ഇത്രയും കാലം ആരോടും പറയാതെ വച്ച കയ്പു നിറഞ്ഞ ആ ജീവിതാനുഭവങ്ങള്‍ ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകമേളയില്‍ ഒരു പുസ്തകമായി പ്രകാശനം ചെയ്തു. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല’ എന്ന ആ പുസ്തകം നല്ല പ്രതികരണമാണ് നേടിയിരിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില മുറിപ്പാടുകളാണ് പുസ്തകമെഴുതാന്‍ പ്രേരണയായതെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
എന്റെ ‘വളരെ ചെറുപ്പം മുതലെ ഗൗരവത്തോടെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് എഴുതണം എന്ന ആഗ്രഹം മനസിലുദിച്ചത്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില മുറിപ്പാടുകളുണ്ട്. അവയെകുറിച്ച് തുറന്നെഴുതണമെന്ന് തോന്നി. സമൂഹത്തില്‍ നടക്കുന്ന നീച പ്രവര്‍ത്തികള്‍ കണ്ടപ്പോല്‍ ഇനിയും എഴുത്ത് വൈകിച്ചൂടാ എന്ന തോന്നല്‍ മനസിലുടലെടുത്തു.’
എന്റെ അഭിപ്രായത്തിൽ ‘വിവാഹമോചനമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. അതിന്റെ ഇരയാണ് ഞാനും. എനിക്ക് രണ്ടര വയസുള്ളപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അമ്മയുടെ സ്നേഹം കിട്ടാതെ വളര്‍ന്ന് ഒരു കുട്ടിയാണ് ഞാന്‍. സങ്കടവും ദുരിതവും മാത്രം നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. എന്റെ അമ്മ എന്നെ സ്നേഹിക്കുന്നകതായി എത്രയോ രാത്രികളില്‍ ഞാന്‍ സ്വപനം കണ്ടിട്ടുണ്ട്. ജീവിച്ചിരുന്നിട്ടും അമ്മ എന്നെ തിരിഞ്ഞു നോക്കിയില്ല. എനിക്ക് കിട്ടാത്ത സ്നേഹം ഞാന്‍ എന്റെ മകള്‍ക്ക് ആവോളം നല്‍കുന്നുണ്ട്. ഇതെല്ലാം എഴുതണമെന്ന് തോന്നി. എന്റെ ജീവിതം തന്നെയാണ് പുസ്തകത്തിലൂടെ പറഞ്ഞത്.
Post Your Comments