ബിഗ് ബോസ് ടാസ്ക്കിനിടയിൽ നടന്ന അവിചാരിത സംഭവങ്ങളെ കുറിച്ചാണ് ഷോയ്ക്ക് അകത്തും പുറത്തും ചർച്ച വിഷയമായിരിക്കുന്നത്. ടാസ്ക്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുകയും തുടർന്ന് രജിത്തിനെ ബിഗ് ബോസ് തല്ക്കാലികമായി പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്നലെ നടന്ന എപ്പിസോഡിൽ രജിത് ചെയ്ത പ്രവൃത്തിയെ കുറിച്ചായിരുന്നു മറ്റ് മത്സരാർത്ഥികൾ സംസാരിച്ചിരുന്നത്. രജിത് ചെയ്തത് ന്യായീകരിക്കാനാവുന്ന പ്രവര്‍ത്തിയല്ലെന്നാണ് രഘു പറയുന്നത്. സുജോയുമായി രഘു രജിത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.
ആ രംഗം കണ്ടാല്‍ നിനക്കും ദേഷ്യം വരുമെന്ന് രഘു സുജോയോട് പറഞ്ഞു. തേച്ചു കഴിഞ്ഞപ്പോള്‍ രജിത്തിന്റെ മുഖത്ത് വില്ലൻ ലുക്ക് ആയിരുന്നുവെന്നും രഘു പറഞ്ഞു. എന്ത് നെഗറ്റീവ് ആയിരുന്നു. ഞാൻ പറയാതിരുന്നതാണ്. രജിത് വിശദീകരണവും നല്കി. എന്നെ കള്ളനെന്ന് വിളിച്ചു. അങ്ങനെയൊരു ഉദ്ദേശത്തില്‍ അല്ല രജിത് മുളക് എടുത്തത്. അവിടെ നിന്ന് അങ്ങനെയൊരു ഉദ്ദേശം വന്നെന്നും രഘു പറഞ്ഞു. പെട്ടെന്ന് ചെയ്തത് അല്ല. പുറത്ത് പറയാൻ പറ്റില്ലെന്നും രഘു പറഞ്ഞു. രേഷ്മ പറഞ്ഞത് അവള് കഴിഞ്ഞ ദിവസം രജിത് കുമാറിനോട് എല്ലാം പറഞ്ഞിരുന്നുവെന്നാണ്. സ്വാഭാവികമായും അത് ഒരാളുടെ ഉപബോധ മനസ്സില്‍ ഉണ്ടാകും. അത് എല്ലാവര്ക്കും അറിയാമായിരിക്കും. രേഷ്മ എല്ലാം അയാളോട് പറഞ്ഞിട്ടുണ്ട്. അവള് റിയല്‍ ആയിട്ട് പറഞ്ഞതാണ്. അവളുടെ പേടി. കണ്ണ് പോയി എന്ന് അവള് വിശ്വസിച്ചിരുന്നു. ഞാൻ വിളിച്ചപ്പോഴും അവള് പറഞ്ഞിരുന്നു. അറിയില്ല, ചുറ്റും ഇരുട്ടാണ് എന്ന്. ഇത് കേട്ടിട്ടും, നമുക്ക് പറയാനെ പറ്റൂവെന്നും രഘു ശബ്ദം താഴ്ത്തി പറഞ്ഞു. ആക്ച്വലി പുള്ളിയുടെ ഭാഗത്ത് ഒരു ന്യായവുമില്ല, കാരണം എന്തെന്ന് അറിയുമോ നീ ആ സീൻ കണ്ടാല്‍ ഞാൻ പ്രതികരിക്കുന്നതുപോലെയല്ല പ്രതികരിക്കുക രഘു പറഞ്ഞു. മാനസിക പ്രശ്നമാണ് എന്ന തരത്തില്‍ തലയ്ക്കു ചുറ്റും രഘു വിരല്‍ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.
പുള്ളി അല്ല, അത് രജിത്തേട്ടൻ അല്ലെന്നും രഘു പറഞ്ഞു. എന്തുപറഞ്ഞാലും. കാരണം അയാള്‍ എന്ത് വ്യക്തിത്വവുമാകട്ടെ, അയാള്‍ അത് ചെയ്യില്ല. അയാള്‍ക്ക് ഒരാളെയും ദ്രോഹിക്കാൻ ആകില്ല. അയാള്‍ ദ്രോഹിക്കുന്ന ആളല്ല. ചൊറിച്ചില്‍ മാത്രമുള്ള ആളാണ്. അയാള്‍ക്ക് അത് മാത്രമേ അറിയുള്ളു. എന്താണ് അത്, എന്താ ഇത് എന്നൊക്കെയേ ഉള്ളു. ഒരിക്കലും ഫിസിക്കലി പോലും പിടിക്കില്ല. പുള്ളി തിരിച്ചുവരില്ലെന്നും രഘു പറഞ്ഞു. പുള്ളിക്ക് തിരിച്ചുവരാൻ പറ്റില്ല. ഇത് വേറെ ലെവല്‍ പോകുമെന്നും രഘു പറഞ്ഞു. ഭായി പറയാൻ പറ്റാത്തതിലേ സങ്കടമുള്ളൂവെന്ന് രഘു പറഞ്ഞു. പുള്ളി ആവശ്യപ്പെട്ടിട്ടാണ് പോയത് എന്നും രഘു പറഞ്ഞു. കൊന്നാലും ഉള്ളില്‍ പോകില്ല എന്ന് പുള്ളി പറഞ്ഞിട്ടുണ്ടാകും. പുള്ളിക്ക് മറ്റുള്ളവരെ മാത്രമല്ല നമ്മളെയും ഫേസ് ചെയ്യണം രഘു പറഞ്ഞു. ഉണ്ടാക്കിയ ഇമേജ് മുഴുവൻ തകര്‍ത്ത് കളഞ്ഞു എന്നും രഘു പറഞ്ഞു.
Post Your Comments