1994-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ‘മലപ്പുറം ഹാജി മഹാനായ ജോജി’. തുളസീദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, സിദ്ധിഖ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്. ഈ സിനിമ ജയറാമിനെ നായകനാക്കി ചെയ്യാനിരുന്ന പ്രോജക്റ്റ് ആയിരുന്നുവെന്ന് 26 വര്‍ഷങ്ങള്‍ പിന്നിടുന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് തുളസീദാസ് പറയുന്നു. എന്നാല്‍ ആ സമയത്ത് ജയറാം സ്കൂള്‍ പാശ്ചാത്തലമായി വരുന്ന മറ്റൊരു സിനിമയില്‍ അഭിനയിച്ചത് കൊണ്ട് ജൂബിലി പ്രൊഡക്ഷന്‍സ് ഈ സിനിമ അന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും തുളസീദാസ് വ്യക്തമാക്കുന്നു.
‘ ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന സിനിമ 1993-ലാണ് ഞാന്‍ സംവിധാനം ചെയ്തത്. ജയറാമിനെ നായകനാക്കി ജൂബില്യ്ക്ക് വേണ്ടിയാണ് ആ സിനിമ ആദ്യം നിശ്ചയിച്ചിരുന്നത്. തിരക്കഥയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായി, ആ സമയത്ത് സ്കൂള്‍ പാശ്ചാത്തലത്തില്‍ ജയറാമിന്റെ വേറൊരു സിനിമ ഇറങ്ങിയത് കാരണം അതെ പശ്ചാത്തലത്തിലുള്ള മറ്റൊരു സിനിമ വേണ്ടെന്ന് ജൂബിലിയുടെ ഉടമ ജോയി സാര്‍ പറഞ്ഞു. അങ്ങനെ ആ കഥ മാറ്റിവെച്ചിട്ട് അവര്‍ക്ക് വേണ്ടി പകരം ‘ഏഴരപൊന്നാന’യെടുത്തു. ‘മലപ്പുറം ഹാജി മഹാനായ ജോജി’ നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയായിരുന്നുവെങ്കിലും എന്റെ അനുഭവങ്ങള്‍ മറിച്ചായിരുന്നു, നിര്‍മ്മാതാവ് വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. വിതരണക്കാരനോട് അന്നത്തെ ഷൂട്ടിംഗിനുള്ള പൈസ വാങ്ങുകയായിരുന്നു. ഏതായാലും സിനിമ സൂപ്പര്‍ ഹിറ്റായി. ഉടന്‍ തന്നെ എനിക്ക് അടുത്ത സിനിമയും കിട്ടി’.
Post Your Comments