രജിത് കുമാര്‍-രേഷ്മ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ് സീസണ് രണ്ടില്‍ മത്സരിക്കാനായെത്തിയ ജസ്ല അടുത്തിടെയായിരുന്നു പുറത്തേക്ക് പോയത്. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് രേഷ്മ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
സഹജീവിയുടെ കണ്ണിൽ മുളക് അരച്ച് തേച്ചതിലും അണ്ണൻ ഉയിർ എന്ന് കമന്റ് ചെയ്യാൻ ഉളുപ്പു മാത്രം പോര, ബെസ്റ്റ് അദ്ധ്യാപഹയനും കുട്ട്യോളുംഇതായിരുന്നു ജസ്ല കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.
ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതുകൊണ്ട് രക്ഷപ്പെട്ടുവെന്നും ഇല്ലായിരുന്നുവെങ്കില്‍ ഈ മുളക് തന്റെ കണ്ണിലായേനെയന്നും താരം കമന്റിന് മറുപടി നല്‍കിയിട്ടുണ്ട്. അതിലും വലുതല്ലേ നിന്നോട് ചെയ്തതെന്നും അത് മറക്കാനാവില്ലെന്നുമുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. എന്നാൽ ജസ്ലക്കെതിരെ വിമര്‍ശനങ്ങളുമായും നിരവധി പേര് എത്തിയിട്ടുണ്ട്.
അടുത്തിടെയായിരുന്നു ബിഗ് ബോസില്‍ നിന്നും ആര് ജെ സൂരജും ജസ്ല മാടശ്ശേരിയും ചേർന്ന് പുറത്തേക്ക് പോയത്. പുറത്തേക്ക് പോരണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് താന്‍ പുറത്തായതെന്നാണ് ജസ്ല പറഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് ട്രിപ്പിന് പോവുന്ന ശീലമുണ്ടെന്നും ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ട്രിപ്പ് പോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ജസ്ല മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.
Post Your Comments