CinemaGeneralLatest NewsMollywoodNEWS

അമലപോൾ പ്രണയത്തിലോ; സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ ചിത്രങ്ങൾ

നടി അമല പോളും ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍

പ്രശസ്ത തമിഴ്-മലയാളം നടി അമല പോളും ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ചില തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാൽ ഏറെനാളായുള്ള തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല അക്കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. വാര്‍ത്തകളോട് അമലയോ ഭവ്നിന്ദര്‍ സിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ് വിവാഹിതനായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു. അമലയും വിജയ്യും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹമോചനം നേടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button