മമ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്‍മാരായി എത്തുന്ന പുതിയ ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചതെന്ന വാർത്ത പുറത്ത് വന്നിരുന്നു. മാര്‍ച്ച് 31 വരെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് ഇതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
മഞ്ജു വാര്യരുടെ തിരക്കുകള്‍ മാനിച്ചാണ് ഷൂട്ടിങ് ബ്രേക്ക് എടുത്തതെന്നും അടുത്ത ഷെഡ്യൂള്‍ ഏപ്രിലില്‍ ആരംഭിക്കാനാണ് ഇരിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മഞ്ജുവിന് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുള്ളതു കൊണ്ട് നേരത്ത തീരുമാനിച്ച പ്രകാരമാണ് ഷെഡ്യൂള്‍ ബ്രേക്ക് എടുത്തിരിക്കുന്നത്.
തീയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുകയാണെന്ന് സിനിമാസംഘടനകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കണോ എന്ന കാര്യത്തില്‍ അതാത് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും തീരുമാനങ്ങള്‍ എടുക്കാമെന്നും ജാഗ്രതയോടെയിരിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments