CinemaGeneralLatest NewsNEWS

ഷെയിന്‍ നിഗമിനും ദുല്‍ഖറിനും നൽകുന്ന ഉപദേശങ്ങൾ ഇതാണ് ; വെളിപ്പെടുത്തലുമായി നടൻ രവീന്ദ്രൻ

1980കളിലാണ് രവീന്ദ്രന്‍ സിനിമയില്‍ തിളങ്ങിയത്

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്നരുന്ന താരമാണ് നടന്‍ രവീന്ദ്രന്‍. അദ്ദേഹത്തിന്റെ ഡിസ്‌കോ ഡാന്‍സ് പണ്ട് തരംഗമായിരുന്നു. നായകനായും വില്ലനായും സഹനടന്‍ വേഷങ്ങളിലുമൊക്കെയാണ് രവീന്ദ്രന്‍ തിളങ്ങിയത്. ഇപ്പോഴിതാ ക്ലബ് എഫ് എം സ്റ്റാറിന് നൽകിയ അഭിമുഖത്തില്‍ ആ പദവി നിലനിര്‍ത്തി കൊണ്ടുപോവണമെങ്കില്‍ ഒരുപാട് സ്‌ട്രെയിന്‍ എടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ് താരം. നടനായി പിന്നീടും തുടര്‍ന്നെങ്കില്‍ ഒരുപക്ഷേ വെളളിത്തിരയില്‍ നിന്നും തന്നെ താൻ മാഞ്ഞു പോവുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഓവര്‍ നൈറ്റ് സ്റ്റാര്‍ ആയ ആളാണ് താന്‍. ഉഴപ്പിന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. ഒറ്റയടിക്ക് സൂപ്പര്‍ താരമാവുകയായിരുന്നു രവീന്ദ്രന്‍ പറഞ്ഞു. എന്നാൽ സൂപ്പര്‍ താരമായിരുന്നു എന്ന നിലയില്‍ ഷെയിന്‍ നിഗമിന് എന്ത് ഉപദേശം നല്‍കും എന്ന ചോദ്യത്തിന് എന്നെപ്പോലെയാവരുത് എന്നു പറയുമെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സിനിമയെക്കുറിച്ച് അറിഞ്ഞ് നടനാകാനുളള പരിശ്രമങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുക. അല്ലാതെ എന്നെ പോലെയാവരുത് എന്ന് ഞാന്‍ പറയും. രവീന്ദ്രന്‍ പറഞ്ഞു.

ഇതേ പോലെ ദുല്‍ഖര്‍ സല്‍മാനെ കണ്ടിരുന്നെങ്കില്‍ എന്ത് പറയും എന്ന ചോദ്യത്തിന് രവീന്ദ്രന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. കമല്‍ഹാസന്‍ കഴിഞ്ഞാല്‍ മലയാളം കൂടാതെ എല്ലാ ഭാഷകളിലുമുളള സിനിമാ പ്രേമികളും ഇഷ്ടപ്പെടുന്ന താരമാകാന്‍ നിനക്കേ കഴിഞ്ഞിട്ടുളളു. തുടര്‍ന്നും നന്നായി ചെയ്യുക എന്നു പറയുമെന്നും രവീന്ദ്രന്‍ പറഞ്ഞു.

1980കളിലാണ് രവീന്ദ്രന്‍ സിനിമയില്‍ തിളങ്ങിയത്. മലയാളം, തമിഴ് ഭാഷകളിലാണ് നടന്‍ കൂടുതല്‍ സജീവമായിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ വീണ്ടും മലയാളത്തില്‍ എത്തിയത്. പിന്നീട് ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലും നടന്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button