CinemaGeneralMollywoodNEWSUncategorized

അവര്‍ക്ക് ഞാന്‍ മകളാണ്: പ്രമുഖ നടനെക്കുറിച്ച് മഞ്ജു വാര്യര്‍

ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് കുഞ്ചേട്ടനെ പരിചയപ്പെടുന്നത്

സിനിമാക്കരില്‍ തനിക്ക് ഏറെ അടുപ്പമുള്ള ആളാണ് നടന്‍  കുഞ്ചനെന്നു മഞ്ജുവാര്യര്‍. കുഞ്ചനും അദ്ദേഹത്തിന്റെ ഭാര്യ ശോഭയും തന്നെ അവരുടെ മൂത്തമകളായിട്ടു തന്നെയാണ് കാണുന്നതെന്നും മഞ്ജുവാര്യര്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു. സിനിമയില്‍ വന്ന നാള്‍ മുതല്‍ ആ ഫാമിലിയുമായി തനിക്ക് അത്രയേറെ അടുപ്പമുണ്ടെന്നും മഞ്ജുവാര്യര്‍ പറയുന്നു.

”കുഞ്ചേട്ടനെയും ശോഭ ചേച്ചിയേയും കുറിച്ച് പറയുമ്പോൾ എവിടെ പറഞ്ഞു തുടങ്ങണമെന്ന് എനിക്ക് അറിയില്ല. ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് കുഞ്ചേട്ടനെ പരിചയപ്പെടുന്നത്. പണ്ട് അഭിനയിച്ചിരുന്ന സമയത്തും പിന്നീട്  അഭിനയിക്കാതിരുന്ന സമയത്തും അതുകഴിഞ്ഞു ഞാൻ തിരിച്ച് വീണ്ടും അഭിനയിച്ച സമയത്തുമൊക്കെ വളരെ ഗാഢമായ ബന്ധം സൂക്ഷിക്കുന്ന കുടുംബമാണ് കുഞ്ചേട്ടന്റെയും ശോഭ ചേച്ചിയുടെയും. എനിക്ക് ധൈര്യമായിട്ട് പറയാം ഏത് സമയത്ത് ആണെങ്കിലും എപ്പോൾ വേണമെങ്കിലും ആ വീട്ടിൽ കയറിച്ചെന്ന് അവിടുത്തെ ഭക്ഷണം എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. തിരിച്ചും അതേപോലെ തന്നെ അവരുടെ മകളെ പോലെ തന്നെയാണ് എന്നെയും കണ്ടിട്ടുള്ളത്. കുഞ്ചേട്ടന്റെയും ശോഭ ചേച്ചിയുടെയും മക്കളായ സ്വാതിയും ശ്വേതയുമൊക്കെയായി എനിക്ക് നല്ല അടുപ്പമുണ്ട്.അവരുടെ വീടൊരു സ്വര്‍ഗമാണ്’. മഞ്ജു വാര്യര്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button