CinemaGeneralLatest NewsMollywoodNEWS

അതെല്ലാം ഗെയിമിന്റെ ഭാഗമായിട്ട് മാത്രം, എനിക്ക് രജിത്ത് സാറിനോട് യാതൊരു ദേഷ്യമില്ല ; മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്ത്

രജിത്തിനെ മാത്രമായിട്ട് മഞ്ജു അടക്കമുള്ളവർ ടാർഗറ്റ് ചെയ്യുന്നുവെന്നാണ് സംഭാഷണത്തിൽ പരാതിക്കാരന്റെ ആരോപണം.

ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്ത്. ഷോയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ഡോ. രജിത് കുമാറിനെ പിന്തുണയ്‌ക്കുന്ന ഒരാളാണ് മഞ്ജുവിനെ ഫോണില്‍ വിളിച്ച് വിമര്‍ശിക്കുന്നത്.

രജിത്തിനെ മാത്രമായിട്ട് മഞ്ജു അടക്കമുള്ളവർ ടാർഗറ്റ് ചെയ്യുന്നുവെന്നാണ് സംഭാഷണത്തിൽ പരാതിക്കാരന്റെ ആരോപണം. എന്നാൽ ഷോയില്‍ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും, തനിക്ക് വ്യക്തിപരമായി രജിത്ത് സാറിനോട് യാതൊരു വിധ ദേഷ്യവും ഇല്ലെന്നും മഞ്ജു പത്രോസ് പറയുന്നു.

റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾക്ക് ഇരയായ നടിയാണ് മഞ്ജു പത്രോസ്. നടിയുടെ കുടുംബത്തിനു നേരെയും അധിക്ഷേപങ്ങൾ ഉണ്ടായി. ഷോയിൽ നിന്നും പുറത്തായി തിരികെയെത്തിയ മഞ്ജു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരോട് ഇക്കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു. തുടർന്ന് തന്നോട് പറയാനുള്ളത് നേരിട്ട് ഫോണിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഫോൺ നമ്പർ തന്റെ പേജിലൂടെ മഞ്ജു പത്രോസ് തന്നെയാണ് നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button