തമിഴും തെലുങ്കും നല്കുന്ന ബഹുമാനം മലയാളത്തില്‍ നിന്ന് അങ്ങനെ ലഭിക്കാറില്ല എന്ന് തുറന്നു പറയുകയാണ് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ഇന്ദ്രജ. ഒരു നടിയെ അതിസംബോധന ചെയ്യുന്ന കാര്യത്തിലൊക്കെ മലയാളത്തിലും ബഹുമാനം നല്‍കുന്നത് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഇന്ദ്രജ പറയുന്നു. .
‘തമിഴിലും, തെലുങ്കിലും ഗ്ലാമറിനാണ് പ്രാധാന്യം. മേക്കപ്പ് കൂടുതലായി ആവശ്യപ്പെടും അവര്‍ക്ക് ഒര്‍ജിനാലിറ്റി ആവശ്യമില്ല. പക്ഷെ ഞാന്‍ മലയാളത്തില്‍ വരുമ്പോള്‍ സ്വാഭാവികമായി അഭിനയിക്കാന്‍ പറയും, അത് എനിക്ക് ആദ്യമേ നല്ല ബുദ്ധിമുട്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ ഒരു നടി അഭിനയിക്കുകയല്ലേ വേണ്ടത്! പിന്നെ എങ്ങനെയാണു സ്വാഭാവികമായി പെര്‍ഫോം ചെയ്യുക എന്ന രീതിയില്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ അതൊക്കെ മാറി അത് മലയാളത്തിലെ മാത്രം നല്ലൊരു ഗുണമായിട്ടാണ് തോന്നിയത്.’തെലുങ്കും തമിഴും തരുന്നൊരു ബഹുമാനം മലയാളത്തില്‍ ലഭിക്കില്ല എന്ന പരാതി എനിക്ക് ഉണ്ട്, തമിഴിലും തെലുങ്കിലുമൊക്കെ ഒരു ആര്ട്ടിസ്സ്റ്റിനെ ബഹുമാനത്തോടെയാണ് സംബോധന ചെയ്യുന്നത്. പക്ഷെ മലയാളത്തില്‍ അങ്ങനെയില്ല. ഒരിക്കല്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ ഒരു അസിസ്റ്റന്റ് വന്നു പറഞ്ഞത് ‘എടോ ഷോട്ട് റെഡിയായി’ എന്നാണ് ചിലര്‍ ‘വരൂ കുട്ടി’ എന്ന് പറയും അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു വല്ലായ്മ തോന്നും’
Post Your Comments