മലയാളികളുടെ പ്രിയതാരമാണ് സംയുക്ത വർമ്മ, അതിശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച നടി ബിജു മേനോനുമായുള്ള കല്യാണത്തിന് ശേഷം താരം ഏറെ നാളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
സംയുക്തയുടെ സഹോദരിയാണ് സംഗമിത്ര, ഇപ്പോഴി വനിതാദിനത്തില്‍ തന്റെ സഹോദരി സംഗമിത്രയെ പരിചയപ്പെടുത്തിരിക്കുകയാണ് സംയുക്ത. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.
സംഗമിത്രയുടെ ചിത്രത്തിനൊപ്പം താരം ഇങ്ങനെ കുറിച്ചു, ‘സ്ത്രീകളുടെ ഊര്‍ജ്ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും. ബലപ്രയോഗത്താലല്ലാതെ നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ. ഹാപ്പി ബെര്‍ത്ത് ഡേ മാളൂ…’ഇത് ആദ്യമായാണ് താരം സഹോദരിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വക്കുന്നത്.
https://www.instagram.com/p/B9dPTN6JmQF/?utm_source=ig_web_copy_link
Post Your Comments