വളരെ ചെറുപ്പത്തിലെ തന്നെ സിനിമയിലെത്തിയ ബീന ആന്റണി തന്റെ ആദ്യ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ടെസ്റ്റ് എഴുതാന്‍ പോയ വഴിക്ക് ഒരു സിനിമയുടെ ചിത്രീകരണം കൗതുകത്തോടെ നോക്കി നിന്നതാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്നും സത്യന് അന്തിക്കാട് -ലോഹിതദാസ് -മമ്മൂട്ടി ടീമിന്റെ ‘കനല്‍ക്കാറ്റ്’ എന്ന സിനിമയിലൂടെയാണ് താന്‍ തുടക്കം കുറിച്ചതെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബീന ആന്റണി പറയുന്നു.
‘1991-ല്‍ സത്യന് അന്തിക്കാട് – ലോഹിതദാസ് ചിത്രമായ ‘കനല്‍ക്കാറ്റി’ലൂടെയാണ് എന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രമായിരുന്നു ‘കനല്‍ക്കാറ്റ്’. തീരെ പ്രതീക്ഷിക്കാതെയാണ് ഞാനതില്‍ എത്തിയത്. അപ്പോഴും ഇത് എന്റെ കരിയറായി തീരും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ടെസ്റ്റ് എഴുതാന്‍ പോയ വഴിക്ക് ഒരു സിനിമയുടെ ചിത്രീകരണം കൗതുകത്തോടെ നോക്കി നിന്നു. ഞങ്ങളുടെ കൗതുകം കണ്ടിട്ടാകണം ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷണ്മുഖന് ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തോട് ആരുടെ സിനിമയാണ് ആരാണ് അഭിനയിക്കുന്നത് എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് മമ്മൂട്ടിയുടെ സിനിമയാണെന്ന്. പക്ഷെ അന്നൊക്കെ സത്യന് അന്തിക്കാടിന്റെയോ മമ്മൂട്ടിയുടെയോ സ്ഥാനം മനസിലാക്കാനുള്ള തിരിച്ചറിവൊന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ഇല്ലായിരുന്നു. അങ്ങനെ വളരെ അവിചിരിതാമായിട്ടാണ് ‘കനല്‍ക്കാറ്റ്’ എന്ന എന്റ ആദ്യ സിനിമയില്‍ എത്തിപ്പെടുന്നത്’.
Post Your Comments