ഒരുകാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ അഭിലാഷ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ബി ഗ്രേഡ് സിനിമകളില്‍ നിന്നുമാറി മോഹന്‍ലാല്‍ സാറിന്റെയോ മമ്മൂട്ടി സാറിന്റെയോ സിനിമകളില്‍ ഒരു വേഷമെങ്കിലും ചെയ്യാന്‍ ആഗ്രഹം തോന്നിയിരുന്നുവെന്നും എന്നാല്‍ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി തന്നെ വേദനിപ്പിച്ചെന്നും അഭിലാഷ അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു. ബി ഗ്രേഡ് സിനിമയില്‍ അഭിനയിക്കുന്ന നിങ്ങള്‍ അല്ലാതെയുള്ള സിനിമകളില്‍ അഭിനയിച്ചാല്‍ കുടുംബ പ്രേക്ഷകര്‍ സിനിമയ്ക്ക് വരില്ല എന്ന മറുപടിയായിരുന്നു തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ലഭിച്ചതെന്നും അഭിലാഷ പറയുന്നു.
അഭിലാഷയുടെ വാക്കുകള്‍
‘ഓർക്കാപുറത്തായിരുന്നു പുനീതിലേക്കുള്ള ക്ഷണം. നായികയുടെ ചേച്ചിയുടെ വേഷമാണ് കിട്ടിയത്. തുടര്‍ന്ന് തെലുങ്കിൽ ‘റാൺചരട്ടം’. മലയാളത്തിൽ നായികയായി അഭിനയിച്ചിരുന്ന കാലത്ത് മോഹൻലാൽ സാറിന്റെയും, മമ്മൂട്ടി സാറിന്റെയും സിനിമകളിൽ ഒരു ചെറിയ വേഷമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. പല സംവിധായകരോടും യാചിച്ചതുമാണ് .അപ്പോഴൊക്കെ നിങ്ങൾ ബി ഗ്രേഡ് പടങ്ങളിൽ അഭിനയിക്കുന്ന ഗ്ലാമർ താരമല്ലേ? എന്നായിരുന്നു ചോദ്യം. ഇത്തരം സിനിമകളിൽ നിങ്ങളെ അഭിനയിപ്പിച്ചാൽ കുടുംബ പ്രേക്ഷകർ സിനിമയ്ക്ക് കയറില്ല എന്നായിരുന്നു മറുപടി’.അഭിലാഷ പറയുന്നു.
Post Your Comments