CinemaGeneralMollywoodNEWS

പ്രാര്‍ത്ഥനയും പള്ളിയും എന്നും കൂടെയുണ്ട് : മിയ ജോര്‍ജ്ജ്

പക്ഷെ ആ പ്രായത്തില്‍ ഇതൊക്കെയല്ലേ വലിയ കാര്യങ്ങള്‍

തന്നിലെ ദൈവ വിശ്വാസത്തെക്കുറിച്ച് മനസ്സ് തുറന്നു നടി മിയ ജോര്‍ജ്ജ്. സീരിയലില്‍ അല്‍ഫോണ്‍സാമ്മയുടെ വേഷം ലഭിച്ചത് കൊണ്ടാണ് തന്നെ അഭിനയിക്കാനായി വീട്ടില്‍ നിന്ന് വിട്ടതെന്നും, പള്ളിയും പ്രാര്‍ത്ഥനയും തന്‍റെ ജീവിതത്തിന്റെ ഭാഗമാണെന്നും മിയ ജോര്‍ജ്ജ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

‘അല്‍ഫോണ്‍സാമ്മയെ വലിയ വിശ്വാസമാണ്. ആദ്യമായി ഞാന്‍ അഭിനയിച്ചത് അല്‍ഫോണ്‍സാമ്മ സീരിയലിലായിരുന്നു. അത് ഒരനുഗ്രഹമായി കാണുന്നു. മാതാവിന്റെ വേഷമായിരുന്നു എനിക്കതില്‍. അത് കൊണ്ടാണ് അഭിനയിക്കാന്‍ വീട്ടില്‍ നിന്ന് വിട്ടത് പോലും. കുട്ടിക്കാലത്തൊക്കെ എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടി മാതാവിന് മുന്നില്‍ പ്രാര്‍ത്ഥിച്ചിരിക്കുന്നു. പരീക്ഷയില്‍ ജയിക്കാന്‍, ചോദ്യം ചോദിക്കലില്‍ നിന്ന് രക്ഷപെടാന്‍, യുവജനോല്‍സവത്തില്‍ ജയിക്കാന്‍. അങ്ങനെ എന്തെല്ലാം കാര്യങ്ങളുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം ചെറുതാണെന്ന് തോന്നും. പക്ഷെ ആ പ്രായത്തില്‍ ഇതൊക്കെയല്ലേ വലിയ കാര്യങ്ങള്‍. എല്ലാ കാര്യത്തിനും മാതാവിന് മെഴുകുതിയാണ് ഓഫര്‍ ചെയ്യാറ്. പ്രാര്‍ത്ഥനകളൊക്കെ മാതാവ്‌ കേട്ടിട്ടുമുണ്ട്. എന്തൊക്കെയായാലും പ്രാര്‍ത്ഥന വിട്ടൊരു കളിയില്ല. പള്ളിയില്‍ പോക്കും മുടക്കാറില്ല. കുട്ടിക്കാലം മുതലേ പ്രാര്‍ത്ഥനയും പള്ളിയും കൂടെയുള്ളതാണ്. യാത്രകള്‍ക്കിടയില്‍ എവിടെവെച്ച് പള്ളി കണ്ടാലും കുരിശ് വരച്ച് പ്രാര്‍ത്ഥിക്കും’.

shortlink

Related Articles

Post Your Comments


Back to top button