CinemaGeneralMollywoodNEWS

എന്‍റെ ഏറ്റവും പ്രിയപ്പെട്ട ആ വില്ലന്‍ വേഷം ഞാന്‍ ചോദിച്ചു വാങ്ങിയത്: വിജയരാഘവന്‍

പിന്നെയുള്ളത് ഒരു വയസ്സന്‍ വേഷമാണ് അത് താന്‍ ചെയ്യുമോ എന്ന് രണ്‍ജി ചോദിച്ചപ്പോഴേ ഞാന്‍ തയാറായി

മലയാള സിനിമയില്‍ താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത പ്രതിനായക കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്നു നടന്‍ വിജയരാഘവന്‍. ‘ഏകലവ്യന്‍’ എന്ന സിനിമയില്‍ തനിക്ക് ഒരു പോലീസ് വേഷമുണ്ടെന്നു പറഞ്ഞപ്പോള്‍ അത് ചെയ്യാന്‍ താല്പര്യമില്ലെന്ന് പറയുകയും ശേഷം  അതിലെ ശക്തനായ വില്ലന്‍ വേഷം  ചേറാടി കറിയ തന്നിലേക്ക് വന്നു ചേരുകയുമായിരുന്നുവെന്നും വിജയരാഘവന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

‘ഏകലവ്യന്‍’ എന്ന ചിത്രത്തിലെ ചേറാടി കറിയ ആണ് എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ കഥാപത്രം. രണ്‍ജി തിരക്കഥ എഴുതി കൊണ്ടിരിക്കുന്ന സമയം എന്തോ കാര്യത്തിനു വിളിച്ചപ്പോള്‍ എഴുത്തൊക്കെ എന്തായി എന്ന് വെറുതെ ചോദിച്ചു. തനിക്കൊരു പോലീസുകാരന്റെ വേഷമുണ്ടെന്നു രണ്‍ജി പറഞ്ഞു. ഞാനന്ന് പോലീസ് വേഷം ചെയ്തു മടുത്തിരിക്കുകയാണ്. അതൊന്നു മാറ്റിത്തരാന്‍ പറഞ്ഞപ്പോള്‍ വേറെ റോളില്ലെന്നായി. അങ്ങനെയെങ്കില്‍ ഞാന്‍ അഭിനയിക്കുന്നില്ലെന്ന് കട്ടായം പറഞ്ഞു. പിന്നെയുള്ളത് ഒരു വയസ്സന്‍ വേഷമാണ് അത് താന്‍ ചെയ്യുമോ എന്ന് രണ്‍ജി ചോദിച്ചപ്പോഴേ ഞാന്‍ തയ്യാറായി. അങ്ങനെ ഞാന്‍ കറിയ ആയി. തോട്ടത്തിലെ പണിക്കാര്‍ വാറ്റിയ നല്ല അമ്മന്‍ സാധനം കുടിക്കുന്ന കാട്ടില്‍ക്കയറി കൊമ്പനാനയുടെ കണ്ണില്‍ വെടിപൊട്ടിക്കുന്ന ചേറാടി കറിയ. എന്‍റെ മനസ്സില്‍ തോന്നിയതിനു അനുസരിച്ച് ഒരു സ്കെച്ച് വരച്ചാണ് ഞാന്‍ ഷൂട്ടിങ്ങിന് ചെന്നത്. ആ സിനിമയില്‍ 400 അടി ദൈര്‍ഘ്യമുള്ള ഒരു ഷോട്ടുണ്ട്. വണ്ടിയില്‍ നിന്നിറങ്ങി ഗണേഷിനോട് സംസാരിച്ച് നീങ്ങുന്നത്. ആ സീന്‍ കഴിഞ്ഞു നോക്കുമ്പോള്‍ ഷാജി കൈലാസ് കട്ട് പറയാതെ നില്‍ക്കുന്നു. രണ്‍ജി ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു സിനിമയിലെ നല്ല നിമിഷമായിട്ടാണ് ഞാനതിനെ കാണുന്നത്’

shortlink

Related Articles

Post Your Comments


Back to top button