CinemaGeneralLatest NewsMollywoodNEWS

എന്റെ മകൾ തന്നെയാണ്, അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ ; പൂര്‍ണിമ ഇന്ദ്രജിത്തിനെ കുറിച്ച് മല്ലിക സുകുമാരന്‍

പ്രാണ എന്ന  ബൊട്ടീക്കിലൂടെയാണ് മികച്ച വനിതാ സംരംഭകയ്ക്കുള്ള 2020- പുരസ്‌കാരം പൂര്‍ണിമ സ്വന്തമാക്കിയത്

സംസ്ഥാനത്തെ മികച്ച വനിത സംരംഭകയ്ക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.  പുരസ്‌കാരം കിട്ടിയതില്‍ പൂര്‍ണിമയെ അഭിനന്ദിച്ച് ഭര്‍ത്താവ് ഇന്ദ്രജിത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ മല്ലികാ സുകുമാരനും മനസ്സുതുറന്നിരിക്കുകയാണ്.

പൂർണിമയ്ക്ക് പുരസ്കാരം കിട്ടിയതിൽ സന്തോഷം. ഇന്നു പൂർണിമയ്ക്കൊപ്പം പോകുന്നുണ്ട്. അവൾക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാൻ ഞാനും പോകണമല്ലോ! അവൾ എന്റെ മകളല്ലേ! മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു. ഒപ്പം ഇന്ദ്രജിത്തിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും മല്ലിക പറഞ്ഞു.

ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ‘ആഹാ’യുടെ ടീസർ ഗംഭീരമായിട്ടുണ്ട്. അത്, നല്ലൊരു ചിത്രമായിരിക്കും. എല്ലാവർക്കും ഇഷ്ടപ്പെടും. തീർച്ചയായും ഈ സിനിമ എല്ലാവരും കാണണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. അതിഗംഭീര പടം ആണെന്ന് എല്ലാവരും പറയുന്നതായും മല്ലിക പറഞ്ഞു.

പൃഥ്വിരാജിന്റെ കാര്യത്തിൽ എനിക്ക് ആശങ്കകൾ ഒന്നുമില്ല. അവൻ സുഖമായിട്ടിരിക്കുന്നു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അവന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്നതിന് നല്ലൊരു ടീമുണ്ടെന്നും മല്ലിക വ്യക്തമാക്കി.

പ്രാണ എന്ന  ബൊട്ടീക്കിലൂടെയാണ് മികച്ച വനിതാ സംരംഭകയ്ക്കുള്ള 2020- പുരസ്‌കാരം പൂര്‍ണിമ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button