CinemaGeneralMollywoodNEWSUncategorized

ശ്രീവിദ്യ പോലും ആ സിനിമയുടെ സെറ്റ് കണ്ടു അത്ഭുതപ്പെട്ടു: സാബു സിറില്‍ പ്രിയദര്‍ശന് സമ്മാനിച്ച അത്ഭുത സിനിമാ സെറ്റ്

'തേന്മാവിന്‍ കൊമ്പത്തും', 'കാലാപാനി'യും, 'അദ്വൈത'വുമൊക്കെ പ്രിയദര്‍ശന്റെ വിഷ്വല്‍ ട്രീറ്റില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിനും മേലെ എടുത്തു വയ്ക്കേണ്ട പേരാണ് സാബു സിറിലിന്റെത്

‘അമ്പലപ്പുഴേ ഉണ്ണി കണ്ണനോട് നീ എന്ത് പരിഭവം’ എന്ന എംജി രാധാകൃഷ്ണന്‍-കൈതപ്രം ടീമിന്റെ മനോഹര ഗാനം  ഇന്നും ഗാനസ്വാദകരുടെ മനസ്സില്‍ ഒരു നനുത്ത സ്പര്‍ശമായി ലയിച്ചു ഇറങ്ങുമ്പോള്‍  ആ സിനിമയിലെ സാബു സിറില്‍ ഒരുക്കിയ ഗംഭീര സെറ്റ് ആ ഗാനത്തിന്റെയും ആ സിനിമയുടെയും ഭംഗി ഇന്നും വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രിയദര്‍ശന്‍-ടി ദാമോദരന്‍- മോഹന്‍ലാല്‍ ടീമിന്റെ ‘അദൈത്വം’ 1992-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. പ്രിയദര്‍ശന്‍ സിനിമകളിലെ വിഷ്വല്‍ സൗന്ദര്യത്തിന് സാബു സിറില്‍ എന്ന ആര്‍ട് ഡയറക്ടര്‍ വഹിക്കുന്ന പങ്ക് എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് പ്രിയദര്‍ശന്‍ സിനിമകളിലെ ഓരോ ലൊക്കേഷനും. ‘തേന്മാവിന്‍ കൊമ്പത്തും’, ‘കാലാപാനി’യും, ‘അദ്വൈത’വുമൊക്കെ പ്രിയദര്‍ശന്റെ വിഷ്വല്‍ ട്രീറ്റില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിനും മേലെ എടുത്തു വയ്ക്കേണ്ട പേരാണ് സാബു സിറിലിന്റെത്.

‘അദ്വൈതം’ എന്ന സിനിമക്ക് വേണ്ടി കോഴിക്കോടായിരുന്നു സാബു സിറില്‍ പുരാതന ശൈലിയിലുള്ള ക്ഷേത്രത്തിന്റെ സെറ്റിട്ടത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച ശ്രീവിദ്യ പോലും അവിടെ സെറ്റ് ഇട്ടിരിക്കുകയാണെന്ന് മനസിലാവാതെ യഥാര്‍ത്ഥ ക്ഷേത്രമെന്ന രീതിയില്‍ തൊഴാന്‍ കയറിയതും സാബു സിറിലിന്റെ ഗംഭീരമായ ആര്‍ട്ട് വര്‍ക്കിന്റെ മനോഹാരിതയെക്കുറിച്ച് അന്നേ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശന്റെ ചരിത്ര സിനിമ ‘കുഞ്ഞാലി മരയ്ക്കാര്‍’ എത്തുമ്പോള്‍ അതിന്റെ കലാസംവിധാനം സാബു സിറില്‍ ആണെന്നതും സിനിമയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് ആവേശമാകുമ്പോള്‍ സാബു സിറിലിന്റെ കലാ സംവിധാനത്തിലെ കയ്യൊപ്പും ട്രെയിലറില്‍ അതിമനോഹരമായി അടയാളപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button