സ്വതസിദ്ധമായ ശബ്ദവുമായി ആരാധകരുടെ മനസ് കിഴടക്കിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. അടിപൊളിയും മെലഡി ഗാനങ്ങളും ഒരുപോലെ വഴങ്ങും തനിക്കെന്ന് ഇതിനകം തന്നെ സിതാര തെളിയിട്ടിച്ചുണ്ട്. നിരവധി പുരസ്‌കാരങ്ങളും സിതാരയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലും സജീവമാണ് താരം. ഇടയ്ക്ക് ടോപ് സിംഗറില്‍ വിധികര്‍ത്താവായി സിത്താര എത്തിയിരുന്നെങ്കിലും പിന്നീട് സമയക്കുറവ് കാരണം താരം പിന്‍മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ സിതാര പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാംതന്നെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു സെല്‍ഫ് ട്രോള്‍ പോസ്റ്റുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.
ഞാന്‍: ചേച്ചി, ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ, മുടി പാതി തിരുപ്പനും. ഓണ്‍ലൈന്‍ നാച്ചുറലിസ്റ്റ്: നീ ഇങ്ങോട്ടൊന്നും പണയണ്ട, ഇതാണ് നാച്ചുറല്‍ ഭംഗി, ഇതുമതിയെന്നുമായിരുന്നു സിതാര കുറിച്ചത്. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അല്‍സിത്താര കൃഷ്ണകുമാറും ആരാധകരും എന്നായിരുന്നു അഭയ ഹിരണ്‍മയി കമന്റിട്ടത്.
ടോപ് സിംഗറിൽ വിധികര്‍ത്താവായി എത്തുന്നതിനിടയിലെ തമാശ രംഗങ്ങളാണ് സെല്‍ഫ് ട്രോളായി സിതാര ചിത്രീകരിച്ചത്. ആ മേക്കപ്പ്മാന് ഇരിക്കട്ടെ ഈ ലൈക്കെന്നായിരുന്നു ഒരാളുടെ കമന്റ്.പുട്ടി അടിക്കാത്ത ചേച്ചിയാണ് കൂടുതല്‍ സുന്ദരി, നാച്ചുറല്‍ ബ്യൂട്ടിയാണ് നല്ലതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Post Your Comments