CinemaGeneralLatest NewsMollywoodNEWS

‘എന്തിലും കാമം തിരയുന്നവരെ ഓർത്ത് ലജ്ജ മാത്രം’ ; താരാ കല്യാണിന് പിന്തുണയുമായി ഡോ. ഷിനു ശ്യാമളൻ

സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാൻ കഴിയാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്.

സോഷ്യൽ മീഡിയിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ നടിയും നർത്തകിയുമായ താരാ കല്യാൺ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളൻ. മകളെ ഇത്രയും സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയേ കാണാൻ സാധിക്കൂ എന്നും എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ലെന്നും ഷിനു പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇവർ ഈ കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………………

മരുമകനെ അതും മകനെ പോലെ അവർക്ക് പരിചയമുള്ള ഒരാളെ സ്നേഹത്തോടെ ചുംബനം നൽകി ആശീർവദിക്കുന്നതിനെ വരെ സമൂഹ മാധ്യങ്ങളിൽ അപരിഷ്‌കൃത സമൂഹത്തെ പോലെ അവരെ കളിയാക്കുകയും അശ്ലീലം പറഞ്ഞു അവരെ വേദനിപ്പിച്ചവരുമുണ്ട്.

താരാ കല്യാണം ചെയ്തതിൽ ഒരു തെറ്റുമില്ല. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാൻ കഴിയാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്ക് ചുംബനത്തിനൊക്കെ ഒരു അർഥമേയുള്ളൂ. ആലിംഗനത്തിനും ഒരു അർഥമേയുണ്ടാകു. അത് അവരുടെ സംസ്കാരമാണ്. അതിന് നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല.

സമൂഹം അങ്ങനെയാണ്. പ്രത്യേകിച്ചു അഭിനയ രംഗത്തുള്ള സ്ത്രീകൾക്ക് നേരെ എപ്പോഴും നോക്കുന്ന കുറേ ക്യാമറ കണ്ണുകൾ. എന്തിനും ഏതിനും കുറെ ഗോസിപ്പുകൾ.

മകളെ ഇത്രയും സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയെ കാണാൻ സാധിക്കു. പിന്നെ എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ല. മകളുടെ വിവാഹത്തിന് ശേഷം ഒരമ്മയെ ഇത്രയും വേദനിക്കുന്ന അല്ല അവരെ വേദനിപ്പിച്ച സമൂഹത്തെ ഓർത്താണ് ലജ്ജിക്കേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button