അത് വരെ മലയാള സിനിമാ പ്രേക്ഷകര്‍ കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു 1992-ല്‍ പുറത്തിറങ്ങിയ യോദ്ധ. സംഗീത് ശിവന് സംവിധാനം ചെയ്ത ചിത്രം നേപ്പാളിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയായിരുന്നു. ഏആര്‍ റഹ്മാന് സംഗീതം ചെയ്ത ഒരേയൊരു മലയാള സിനിമ എന്ന നിലയില്‍ യോദ്ധ ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആ സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സംഗീത് ശിവന്.
‘യോദ്ധ’യുടെ ഒരു സ്കെച്ച് രൂപം മാത്രമായിരുന്നു ആദ്യമുണ്ടായിരുന്നത്. നേപ്പാളിലെ കഥ മാത്രം എഴുതി തയ്യാറാക്കിയ ശേഷം ശശിധരന് ആറാട്ട് വഴിയോടു സിനിമയുടെ ത്രെഡിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം പിന്നെ യോദ്ധയുടെ കേരളത്തിലെ കഥ എഴുതി തന്നു. ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അത് ഹിറ്റാകുമെന്ന ചിന്തയോടെ സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ലായിരുന്നു. പക്ഷെ യോദ്ധ എന്ന സിനിമയോട് ഏറ്റവും പ്രതീക്ഷവച്ച് പുലര്‍ത്തിയത് ലാല്‍ സാര്‍ ആയിരുന്നു ആദ്ദേഹത്തിന്റെ ആ വിശ്വാസത്തിന്റെ പുറത്താണ് ആ സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടിയതും ‘യോദ്ധ’ എന്ന ചിത്രം സംഭവിച്ചതും. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സംഗീത് ശിവന് പറയുന്നു.
Post Your Comments