CinemaGeneralKeralaLatest NewsMollywoodNEWS

തൊഴിലുടമയുടെ ക്രൂര പീഡനമേറ്റ ഹരിദാസിന്റെ മുന്നിൽ കാരുണ്യ കടലായി പ്രിയതാരം; ചികിത്സ മമ്മൂട്ടി ഏറ്റെടുത്തു; മലയാളികൾ ഒന്നടങ്കം പറയുന്നു ഇതാണ് ഞങ്ങളുടെ ദൈവം

നടൻ മമ്മൂട്ടിയും കേന്ദ്രത്തിലെ ഡോക്ടര്‍ ജ്യോതിഷ് കുമാറും ചര്‍ച്ച ചെയ്താണ് ഹരിദാസിനെ സഹായിക്കാന്‍ തീരുമാനിച്ചത്

മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായ യുവാവിന് സഹായഹസ്തവുമായി മമ്മൂട്ടി, മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസിന് ചികിത്സാ വാഗ്ദാനവുമായി മമ്മൂട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രം. ഹരിദാസിന് വേണ്ട എല്ലാ ചികിത്സയും നല്‍കുമെന്നും യാത്രാചെലവടക്കം ഏറ്റെടുക്കുമെന്നും പതഞ്ജലി അധികൃതര്‍ അറിയിച്ചു.

നടൻ മമ്മൂട്ടിയും കേന്ദ്രത്തിലെ ഡോക്ടര്‍ ജ്യോതിഷ് കുമാറും ചര്‍ച്ച ചെയ്താണ് ഹരിദാസിനെ സഹായിക്കാന്‍ തീരുമാനിച്ചത്.

ഇവർക്ക് നിലവിൽ കുറ്റിപ്പുറത്തും, കൊച്ചി പനമ്പള്ളി നഗറിലും പതഞ്ജലി ആശുപത്രിയുണ്ട്. മൂത്ത മകളുടെ പരീക്ഷ കഴിഞ്ഞാലുടന്‍ ചികിത്സയ്ക്ക് പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യയില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്ന ഹരിദാസിന് ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് മര്‍ദ്ദനമേറ്റത്, തൊഴിലുടമ ദേഹമാസകലം ഇരുമ്പ് ദണ്ഡ് ചൂടാക്കി വെക്കുകയായിരുന്നു. ശമ്പളകുടിശ്ശിക കിട്ടിയിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ക്രൂരതയ്ക്ക് ഇരയായത്.

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായ ‍ഒന്നാണ് ഹരിദാസിന് ഏൽക്കേണ്ടിവന്ന പീഡനം. സുഹൃത്തുക്കള്‍ അയച്ച ചിത്രങ്ങള്‍ സഹിതം ഹരിദാസിന്റെ ഭാര്യ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു. കാലുമുതല്‍ കഴുത്തുവരെ ശരീരമാസകലം മുറിവുകളായിരുന്നു

shortlink

Related Articles

Post Your Comments


Back to top button