GeneralLatest NewsTV Shows

വീടിനുള്ളില്‍ പ്രദീപും രേഷ്മയും ചുംബിച്ചോ? കേസുമായി രേഷ്മ

വീട്ടിലെ മുന്‍ മത്സരാര്‍ഥിയായ പ്രദീപ് എന്ന വ്യക്തിയെ ഞാന്‍ ചുംബിക്കുന്നത് കണ്ടു എന്ന രജിത്തിന്റെ അവകാശവാദം തെറ്റാണ്.

ബിഗ് ബോസില്‍ ഓരോരുത്തരുടെയും പരാതി കേള്‍ക്കാന്‍ ഒരു കോടതി തയ്യാറായിരിക്കുകയാണ്. ബിഗ് ബോസില്‍ വന്ന ദിവസം മുതല്‍ നേരിട്ട ഏതെങ്കിലും പ്രശ്‌നങ്ങളുമായി എല്ലാവര്‍ക്കും കോടതിയെ സമീപിക്കാം. അതില്‍ രജിത്തിനെതിരെ ആരോപണവുമായി എത്തിയതായിരുന്നു രേഷ്മ. കഴിഞ്ഞ മാസം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കോള്‍ സെന്റര്‍ ടാസ്‌കിനിടെ രജിത്തിന്റെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടി കാണിച്ചായിരുന്നു രേഷ്മ കേസ് കൊടുത്തത്. ഒടുവില്‍ രജിത്തിനെ എല്ലാവരും കൂടി തഴഞ്ഞതോടെ വിജയം രേഷ്മയ്‌ക്കൊപ്പമായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കോള്‍ സെന്റര്‍ ടാസ്‌കില്‍ രജിത് തനിക്കെതിരെ ആരോപിച്ച നുണ വെളിച്ചത്ത് കൊണ്ട് വരാനായിരുന്നു രേഷ്മ ശ്രമിച്ചത്. ഈ വീട്ടിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ മാത്രം പറയുക എന്ന് കൃത്യമായി ബിഗ് ബോസ് അറിയിച്ച ഒരു ടാസ്‌കില്‍ രജിത് നടത്തിയ പരാമര്‍ശമാണ് തന്നെ ബാധിക്കുന്ന പ്രശ്‌നമായി രേഷ്മ മുന്നോട്ട് വെച്ചത്. വീട്ടിലെ മുന്‍ മത്സരാര്‍ഥിയായ പ്രദീപ് എന്ന വ്യക്തിയെ ഞാന്‍ ചുംബിക്കുന്നത് കണ്ടു എന്ന രജിത്തിന്റെ അവകാശവാദം തെറ്റാണ്. എന്തിനാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് രേഷ്മ ചോദിക്കുന്നു. എന്നാല്‍ അന്ന് നടന്നത് ഒരു ടാസ്‌ക് അല്ലെന്നും അത് ഒരു ലക്ഷ്വറി ബജറ്റ് ടാസ്‌ക് ആയിരുന്നെന്നും രജിത് കോടതിയെ അറിയിച്ചു.

ടാസ്‌ക് ജയിക്കാനായി താന്‍ കേട്ടറിഞ്ഞ ഒരു കാര്യം ഉന്നയിക്കുകയായിരുന്നു എന്നും രേഷ്മ മുന്നോട്ട് വെച്ച കേസ് തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും രജിത് വ്യക്തമാക്കി. എന്നാല്‍ ഒരു സ്ത്രീയുടെ മാനത്തേക്കാള്‍ വലുതാണോ ഒരാഴ്ച കഴിക്കാനുള്ള ഭക്ഷണം എന്ന് രേഷ്മ തിരിച്ചടിച്ചു.

വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും ആരോപണങ്ങളും പത്യാരോപണങ്ങള്‍ കേട്ട കോടതി ഇതേ സംഭവുമായി നേരിട്ട് ബന്ധമുള്ളവരെയും കോടതിയില്‍ വിസ്തരിച്ചു. ഒരാള്‍ പോലും ഈ വിഷയത്തില്‍ രജിത്തിന്റെ ഭാഗത്ത് നിന്നില്ല. സുജോയും രഘുവുമടക്കമുള്ളവര്‍ രജിത്തിനെ തള്ളി പറഞ്ഞു. കോടതിയിലുള്ളവരെല്ലാം രേഷ്മയ്‌ക്കൊപ്പം നിന്നതോടെ രജിത്തിനെതിരെയുള്ള കേസില്‍ രേഷ്മ തന്നെ വിജയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button