CinemaGeneralLatest NewsMollywoodNEWS

എന്റെ കുട്ടിക്ക് ഇന്ന് 5 വയസ്സ്; നിന്റെയും എന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും- നസ്രിയയുടെ വാക്കുകളേറ്റെടുത്ത് ആരാധകർ

താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു

മലയാളികളുടെ പ്രിയതാരമാണ് നസ്രിയ നസീ്ം, കുറുമ്പത്തി കുട്ടിയായും ,പ്രണയ നായികയായും തിളങ്ങിയ താരത്തിന്റെ നായ്ക്കുട്ടിയുടെ ജൻമ ദിനത്തിൽ താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മലയാളികൾ തങ്ങളുടെ വീട്ടിലൊരാളായിട്ട് കാണുന്ന താരമാണ് നസ്രിയ, താരത്തിന്റെ പുതിയ പോസ്റ്റിൽ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയോടുള്ള സ്നേഹം എത്രയെന്ന് താരം വ്യക്തമാക്കുന്നു.

ഓറിയോ എന്ന് വിളിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയുടെ അഞ്ചാം പിറന്നാളാണിന്ന്, ഓറിയോയുടെ പിറന്നാൾ ദിനത്തിൽ താൻ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ വ്യക്തമാക്കി.

കുഞ്ഞുടുപ്പും ഇട്ട് നിൽക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്, എന്റെ കുട്ടിക്ക് ഇന്ന് അഞ്ച് വയസാവുകയാണ്, എന്റെ മനസ് നിറയെ അവനാണ് ലോകത്തിലെ ഏറ്റവും നല്ല കുട്ടിക്ക് പിറന്നാൾ ആശംസകളെന്നും നസ്രിയ കുറിച്ചു.

നീ സന്തോഷത്തോടെയിരിക്കാൻ ഞാൻ എന്തും ചെയ്യും , എന്റെയും നിന്റെയും അവസാന ശ്വാസം വരെ ഞാൻ നിന്നെ സ്നേഹിക്കുമെന്നും നസ്രിയ.

shortlink

Post Your Comments


Back to top button