ബിഗ് ബോസ് വീട് അക്ഷരാര്‍ഥത്തില്‍ ഒരു കോടതിയുടെ അന്തരീക്ഷത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. വാദിയും പ്രതിയും ന്യായവും അന്യായവുമൊക്കൊയായി സജീവമായ ടാസ്കില് മൂന്നാമതായി എത്തിയ പരാതി അമൃത – അഭിരാമി മത്സരാര്ഥികളില് നിന്നായിരുന്നു. ഒരു ടാസ്ക്കിനിടയിൽ പാഷാണം ഷാജി ഇരുവർക്കുമെതിരെ അശ്ലീലം പറഞ്ഞുവെന്നായിരുന്നു പരാതി.
അമൃതയും അഭിരാമിയും മാത്രമായിട്ടല്ല നില്‍ക്കുന്നത് സ്ത്രീ സമൂഹത്തിന് വേണ്ടി കൂടിയാണ് എന്ന് അവര്‍ പറഞ്ഞു. എന്ത് ടാസ്ക്കിന്റെ ഭാഗമായാലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ശരിയാണോയെന്ന് അമൃതയും അഭിരാമിയും ചോദിച്ചു. സഹോദരിമാരായ രണ്ടുപേരോടാണ് അങ്ങനെ പറഞ്ഞത്. പ്രതിയെ ശിക്ഷിക്കണമെന്ന് അല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് അങ്ങനെ പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയണം എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ടാസ്ക്കിന്റെ ഭാഗമായി തന്റെ കഥാപാത്രമാണ് അങ്ങനെ പറഞ്ഞത് എന്ന് പാഷാണം ഷാജി പറഞ്ഞു.
എന്നാൽ ഗബ്ബാര്‍ സിംഗ് എന്ന അധോലോക കഥാപാത്രമാണ് തന്റേത് എന്നും. അപ്പോള്‍ തന്റെ കഥാപാത്രം ഭംഗിയാക്കുന്നതിനായിട്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും അതിനു ശേഷമോ മുമ്പോ താൻ അമൃതയോടോ അഭിരാമിയോടോ മോശമായി പെരുമാറിയിട്ടില്ലെന്നും പാഷാണം ഷാജി പറഞ്ഞു. തുടർന്ന് നടന്ന സംവാദത്തിൽ പരാതി ന്യായമാണെന്ന് തീര്പ്പുണ്ടാകുകയും അമൃതയ്ക്കും അഭിരാമിക്കും 100 പോയന്റ് ലഭിക്കുകയും ചെയ്തു.
തുടർന്ന് കോടതിയിലെ സംഭവത്തിനു ശേഷം അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും പാഷാണം ഷാജി ക്ഷമ പറയുകയും ചെയ്തു. ടാസ്ക്കിന്റെ ഭാഗമായി കഥാപാത്രമായി കണ്ടാണ് അങ്ങനെ പറഞ്ഞത് അല്ലാതെ ഒരു തരത്തിലും മോശമായി ഉദ്ദേശിച്ചിട്ടില്ലെന്ന് പാഷാണം ഷാജി പറഞ്ഞു. മിമിക്രി കളച്ചിട്ടല്ലേ ഞങ്ങളൊക്കെ വന്നത് അതുകൊണ്ട് അങ്ങനെയെ വരികയുള്ളൂവെന്ന് പാഷാണം ഷാജി പറഞ്ഞു. പോട്ടെ ചേട്ട എന്ന് അമൃത പറഞ്ഞു. ടാസ്ക്കായിട്ട് എടുത്തുവെന്ന് അഭിരാമി പറഞ്ഞു. എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സോറി എന്ന് പാഷാണം ഷാജി പറഞ്ഞു.
Post Your Comments