മലയാള സിനിമയിലെ ഭാവി പ്രതീക്ഷയായ യുവനടന്‍ വെങ്കിടേഷ് തന്റെ സിനിമാ ആവേശത്തിന് കരുത്തു പകര്‍ന്ന മലയാള സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന സിനിമ തന്റെ യഥാര്‍ത്ഥ ജീവിതം പോലെ തോന്നാറുണ്ടെന്ന് വെങ്കിടേഷ് പറയുന്നു.
‘സിനിമാ മോഹം എങ്ങനെയാണു പൊട്ടിമുളച്ചതെന്നു എനിക്കറിയില്ല. പ്ലസ്ടു കഴിഞ്ഞോപ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കണം എന്നൊരു തോന്നല്‍ വന്നു. അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ അതുകൊണ്ട് ഒരു ടെന്‍ഷനുമില്ലായിരുന്നു. എവിടെയെങ്കിലുമൊക്കെ എത്തുമെന്ന് അപാര ആത്മവിശ്വാസമായിരുന്നു. മമ്മൂട്ടി സാറിന്റെ ബെസ്റ്റ് ആക്ടര്‍ ഒരുപാട് ഇന്‍സ്പെയര്‍ ചെയ്ത സിനിമയാണ്. അതില്‍ രഞ്ജിത്ത് സാര്‍ പറയുന്ന ‘മോഹന്‍ നിങ്ങള്‍ ഒരു നടനാവണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും’ എന്ന ഡയലോഗ് പശ്ചാത്തലത്തില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കും. ആദ്യം സിനിമയിലും സീരിയലിലുമൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റയി അഭിനയിച്ചു. ‘അമ്മയ്ക്കൊരു താരാട്ട്’ എന്ന സിനിമയിലാണ് ഒരു ഡയലോഗ് കിട്ടുന്നത്. ഓരോ സിനിമയിലെയും അസിസ്റ്റന്റിനെയും അസോസിയേറ്റ്സിനെയുമൊക്കെ മനസിലാക്കിയ ശേഷം അവരോടു ചാന്‍സ് ചോദിക്കും. അങ്ങനെ ലാല്‍ ജോസ് സാറിന്റെ അസോസിയേറ്റ്സ് ആയ അനില്‍ എബ്രഹാമിനോടും ചാന്‍സ് ചോദിച്ചു. അനിലേട്ടന്‍ വെളിപാടിന്റെ പുസ്തകത്തിലേക്ക് അവസരം നല്‍കി’.
Post Your Comments