
ഉപ്പും മുളകും എന്ന പരമ്പരയിലെ നീലു എന്ന നീലിമയ്ക്ക് ആരാധകര്‍ ഏറെയാണ്. ഉപ്പും മുളകും പരമ്പരയിലെ നീലുവായി എത്തുന്നത് സിനിമാ സീരിയല്‍ താരം നിഷാ സാരംഗാണ്. താരത്തിനു രണ്ട് പെണ്മക്കളാണ്. മൂത്ത മകള്‍ക്ക് വിവാഹം കഴിഞ്ഞ്, ഒരു കുഞ്ഞുണ്ട്. എന്നാല്‍ പരമ്പരയിലെ ലച്ചുവിന്റെ വിവാഹം കഴിഞ്ഞതോടെ മകളെ കെട്ടിച്ചു എന്നു പറഞ്ഞാല്‍ ലച്ചുവിനെയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ രണ്ട് മക്കളോടൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. നീലുവിന്റെ വിശേഷങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ ‘ഫോട്ടോയില്‍ അമ്മയെ എങ്ങനെ കണ്ടുപിടിക്കും, ഇതിപ്പോ മൂന്ന് സഹോദരിമാരല്ലെ’ എന്നാണ് ആരാധകരുടെ കമന്റ്.
Post Your Comments