കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ ലക്ഷ്മിയ്ക്ക് നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കുന്‍ ജിനെ ലഭിച്ചത്. മാതംഗി എന്നാണു കുഞ്ഞിന്റെ പേര്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തുറന്നു പറയുന്നത്.
”18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി. അതിനിടെ സിനിമയിൽ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തൽക്കാലം മാറ്റിവച്ചു. അതിന്റെ പേരിൽ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ, കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. അങ്ങനെ 12 വർഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സിൽ വീണ്ടും ഗർഭിണിയായി.” ലക്ഷ്മി പങ്കുവച്ചു
”ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ പ്രാർഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു മുതൽ കടുത്ത ബ്ലീഡിങ് തുടങ്ങി. ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവിൽ സിസേറിയൻ നടത്തി. അബോധാവസ്ഥയിലും കൺമുന്നിൽ ഞാൻ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. ” സങ്കീര്‍ണ്ണമായ ആ കാത്തിരിപ്പില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മാതംഗിയെന്നും താരം പറഞ്ഞു
Post Your Comments