മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ ഒരുക്കുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം, മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ എത്തുന്ന മരക്കാർ
വമ്പന്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്.
ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ചിത്രത്തിൽ കുട്ട്യാലി മരക്കാർ ആയി സംവിധായകൻ ഫാസിൽ എത്തുന്നു. ആദ്യമായാണ് സംവിധായകൻ ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും.
Post Your Comments