
കാന്‍സറിനെ തോല്‍പ്പിച്ചു ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതിനു പിന്നില്‍ ഭാര്യ സുതാപ സിക്തറുടെ പിന്തുണയാണെന്ന് ബോളിവുഡ് സൂപ്പർ താരം ഇർഫാൻ ഖാൻ. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്‍.
”രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു. സന്തോഷവും സങ്കടവും മാറിമാറി വന്ന ഒരു റോളർകോസ്റ്റർ യാത്രയായിരുന്നു ചികിത്സാ കാലം. വേണ്ട എല്ലാ പരിചരണവും നൽകി എനിക്കൊപ്പം സുതയും നടന്നു. അവൾക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ഞാൻ ആഗ്രഹിച്ചു. ജീവിക്കമെന്നും. ചെറിയ ചെറിയ സന്തോഷങ്ങൾക്കിടയിലും അനിശ്ചിതത്വം നിറഞ്ഞ് നിന്നിരുന്നു. ചിലപ്പോഴൊക്കെ കരയുകയും കുറേ ചിരിക്കുകയും ചെയ്തു. വലിയ ഉത്കണ്ഠയിലൂടെ കടന്നുപോയി. പക്ഷേ അതെല്ലാം അതിജീവിച്ചു”’ ഇർഫാൻ ഖാൻ പങ്കുവച്ചു
2018ലാണ് താരത്തിനു ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ലണ്ടനിൽ വിദഗ്ധ ചികിത്സ തേടിയ അദ്ദേഹം 2019 ൽ അഭിനയ രംഗത്തേയ്ക്ക് വീണ്ടുമെത്തി.
Post Your Comments