CinemaGeneralLatest NewsMollywoodNEWS

ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന പ്രശ്‌നങ്ങളെന്നും ലൈംഗിക പീഡനമാണെന്ന്   പറയാന്‍ പറ്റില്ലെന്ന് നടി ശ്വേത മേനോന്‍

ചെറുപ്പത്തിൽ സ്‌കൂളിലുണ്ടാവുന്ന മിക്ക പ്രശ്‌നങ്ങളും ഞാന്‍ അച്ഛനോട് തുറന്നു പറയുമായിരുന്നു.

മലയാള സിനിമയിലെ മികച്ച നടിമാരിലൊരലാണ് ശ്വേത മേനോന്‍. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാൽ നിരവധി വിവാദങ്ങളോ വിമര്‍ശനങ്ങളും നടിക്ക് നേരെ ഉയർന്നിട്ടുണ്ട്.  എങ്കിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം താരം കൃത്യമായ നിലപാട് അറിയിക്കാറുണ്ട്. ഇപ്പോഴിതാ സ്‌കൂള്‍ കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്വേത. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

” ചെറുപ്പത്തിൽ സ്‌കൂളിലുണ്ടാവുന്ന മിക്ക പ്രശ്‌നങ്ങളും ഞാന്‍ അച്ഛനോട് തുറന്നു പറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടി. എന്റെ പരാതികള്‍ കേട്ട് അച്ഛന്‍ എത്രയോ തവണ സ്‌കൂളില്‍ വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഞാനും നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. അതൊക്കെ ലൈംഗിക പീഡനം എന്നു പറയാന്‍ പറ്റില്ല. എങ്കിലും സ്‌കൂളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അത് പാരന്റ്‌സിന്റെ അടുത്ത് പറയണം എന്നുള്ളൊരു ട്രെയിനിങ് അറിഞ്ഞോ അറിയാതെയോ വീട്ടില്‍ നിന്ന് കിട്ടിയിരുന്നു ശ്വേത പറയുന്നു.

നമുക്ക് വേണ്ടി സംസാരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ വരുമ്പോള്‍ എനിക്ക് സ്വാഭാവികമായൊരുധൈര്യം വന്നു. കുടുംബത്തിന്റെ പിന്തുണ ഒരു കുട്ടിക്ക് വളരെയേറെ ആവശ്യമാണെന്ന് അന്നു മുതലേ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈയൊരു സ്വാതന്ത്ര്യം എല്ലാ കുട്ടികള്‍ക്കും ഉണ്ടാവണം. ഓരോ ദിവസവും സ്‌കൂളില്‍ നടക്കുന്നതെന്തും അവര്‍ വീട്ടില്‍ വന്നു പറയട്ടെ. ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ആദ്യത്തെ ബോയ്ഫ്രണ്ട് അച്ഛനായിരിക്കും. അവിടുന്നാണ് ആ കുട്ടിയുടെ വളര്‍ച്ച തുടങ്ങുന്നത്. അച്ഛന്‍ അവളോട് എങ്ങനെ പെരുമാറുന്നുവോ അതാണ് അവള്‍ മറ്റുള്ള ആണുങ്ങളിലും ആണ്‍കുട്ടികളിലുമൊക്കെ തിരയുന്നതു ശ്വേത വ്യക്തമാക്കി.

മോശം സ്പര്‍ശത്തെക്കുറിച്ചും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നുമൊക്കെ കുഞ്ഞുങ്ങളോട് നമ്മൾ പറഞ്ഞുകൊണ്ടുക്കണം. എന്നുകരുതി അവരെ വെറുതെ പേടിപ്പിക്കണമെന്നല്ല. ഒരു കാര്യമേ പറയേണ്ടതുള്ളൂ. ആരെങ്കിലും മോശം ഉദ്ദേശത്തോടെ ശരീരത്തില്‍ തൊട്ടെന്ന് തോന്നിയെങ്കില്‍ അത് വീട്ടില്‍ വന്ന് മടിക്കാതെ പറയണമെന്ന് ഉപദേശിച്ചാല്‍ മതി. ഇതുതന്നെയാണ് ആദ്യത്തെ ലൈംഗികപാഠവും. അതു കഴിഞ്ഞാവാം സെക്‌സിനെക്കുറിച്ചുള്ള മറ്റ് സംസാരങ്ങളെന്നും ശ്വേത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button