
ബോളിവുഡിന്റെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദീപിക പദുക്കോണ്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.
ആരാധകരുടെ പ്രിയ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്, താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി താരങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്താത്ത താര സുന്ദരിയുടെ ഫിറ്റ്നസിന്റെ രഹസ്യം പുറത്ത്. താരത്തിന്റെ ഫിറ്റ്നസ് ട്രെയ്നറായ യാസ്മിന് കറാച്ചിവാല ആണ് വര്‍ക്കൗട്ടിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ‘ചെന്നെ എക്സ്പ്രസ്’ ചിത്രത്തിലെ ലുങ്കി ഡാന്‍സ് ഗാനത്തിന് ഡാന്‍സ് ചെയ്താണ് ദീപിക വര്‍ക്കൗട്ട് ചെയ്തത്.
ലുങ്കി ഡാൻസ് പാട്ടിനൊപ്പം വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു, ചങ്കൂറ്റത്തോടെ അഭിപ്രായം പറയാൻ മാത്രമല്ല, സ്വന്തം പാട്ടിട്ട് വർക്കൗട്ടും ചെയ്യുമെന്നും , സംഗതി അടിപൊളിയെന്നും ആരാധകർ കമന്റുകൾ നൽകുന്നുണ്ട്.
https://www.instagram.com/p/B9LWdE0gVKC/?utm_source=ig_web_copy_link
Post Your Comments