
അടുത്തേയ്ക്ക് വന്ന ആരാധകനെ ആട്ടിയോടിച്ച യുവനടിയ്ക്ക് എതിരെ വിമര്‍ശനം ശക്തം. വിമാനത്താവളത്തിൽവച്ച് അസം സ്വദേശിയായ ആരാധകന് തെന്നിന്ത്യന്‍ താരം യാമിയുടെ അടുത്തേക്ക് വരുകയും തങ്ങൾ പരമ്പരാഗതമായി ധരിക്കുന്ന ഗമോസ താരത്തിന്റെ കഴുത്തിലിടാന്‍ ശ്രമിക്കുകയും ചെയ്തു.
ആരാധകനെ പക്ഷേ യാമി തടഞ്ഞു. മാറി നില്‍ക്കാനും ആവശ്യപ്പെട്ടു. ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ താരത്തിനെതിരെ പ്രതിഷേധം ശക്തമായി. നടി അസം സംസ്കാരത്തെ തന്നെ അപമാനിച്ചുവെന്നും താരത്തോടുള്ള സ്നേഹവും ആദരവും അറിയിക്കുകയായിരുന്നു ആരാധകന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഗമോസ അണിയിക്കാന്‍ ശ്രമിച്ചതെന്നും സോഷ്യല്‍മീഡിയ പറയുന്നു.
എന്നാൽ തന്റെ പ്രതികരണം സ്വന്തം സുരക്ഷയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് യാമി പറയുന്നു. സ്ത്രീയെന്ന നിലയില്‍ പരിചയമില്ലാത്തൊരാള്‍ അടുത്തേക്ക് വരുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അഭിപ്രായപ്പെട്ട നടി അത് പ്രകടമാക്കാനുള്ള എല്ലാ അവകാശവും ഏതൊരു സ്ത്രീക്കുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആരുടേയും വികാരത്തെ വൃണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷേ മോശം പെരുമാറ്റത്തെ എതിര്‍ക്കുക തന്നെ ചെയ്യണമെന്നും യാമി പറഞ്ഞു
Post Your Comments