ബോളിവുഡിലെ സൂപ്പർസ്റ്റാർ അക്ഷയ് കുമാർ ട്രാന്‍സ്ജെന്‍ഡേര്‍സിന് വീട് നിര്‍മ്മിക്കാന്‍ 1.5 കോടി രൂപയാണ്സഹായം നൽകിയത്.
പ്രശസ്ത നടനും നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. രാഘവ ലോറന്‍സ് ഒരുക്കുന്ന ‘ലക്ഷ്മി ബോംബ് എന്ന ചിത്രത്തിലാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ചെന്നൈയിലാണ് ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി വീടൊരുങ്ങുക, തന്റെ മനസിലുള്ള ഈ പ്രൊജക്ട് അദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ കോടി രൂപ സഹായം നൽകിയതായി ലോറൻസ് സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി.
എന്നും മറ്റുള്ളവരെ സഹായിക്കുന്ന എല്ലാവരെയും താന്‍ ദൈവത്തെ പോലെയാണ് കാണാറുള്ളത്. അതിനാല്‍ ഇനി അക്ഷയ് കുമാറും തനിക്ക് ദൈവത്തെ പോലെയാണെന്ന് രാഘവ കുറിച്ചിട്ടുണ്ട്. ഭൂമി പൂജയുടെ തിയതി അറിയാക്കാമെന്നും രാഘവ പറയുന്നു. രാഘ വ ലോറന്‍സിന്റെ ഹിറ്റ് ചിത്രം ‘കാഞ്ചന’യുടെ റീമേക്കാണ് ലക്ഷ്മി ബോംബ്.
Post Your Comments