‘ആർട്ടിക്കിൾ 21’ എന്ന സിനിമയ്ക്ക് വേണ്ടി ഗംഭീര മേക്കോവർ നടത്തിയിരിക്കുകയാണ് നടി ലെന. സിനിമയിലെ കഥാപാത്രമായ താമര എന്ന തമിഴ് യുവതി കൊച്ചിയിലെ ബ്രോഡ് വേയിൽ ഇറങ്ങി നടന്നപ്പോൾ താൻ ലെന എന്ന നടിയാണെന്ന് ആരും തിരിച്ചറിയാതിരുന്നത് തന്നിൽ വലിയ ആഹ്ലാദമുണ്ടാക്കിയെന്നാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
‘ജീവിതത്തിനുള്ള സംരക്ഷണവും വ്യക്തിപരമായസ്വാതന്ത്ര്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ‘ആര്‍ട്ടിക്കിള്‍ 21′ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സിനിമയുടെ കഥ. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മനുഷ്യരിലുണ്ടാക്കുന്ന പ്രശ്നങ്ങളും നിസ്സഹായതയും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്’. ‘ഈ കഥാപാത്രം ചെയ്യുമ്പോള്‍ ശരിക്കും ആഹ്ലാദമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ എന്ന് തോന്നിപ്പോയി. പുറത്തിറങ്ങിയാൽ പോലും ആരും തിരിച്ചറിയുന്നില്ല . റോഡരികിൽ കൂട്ടിയിട്ട് വിൽക്കുന്ന സാരികൾ കയ്യിൽ തന്നിട്ട് കച്ചവടക്കാരൻ പറയുകയാണ്. ‘100 രൂപയേ ഉള്ളൂ, സാരി എടുത്തോ’. വില കുറയ്ക്കാനായി ഞാൻ പിന്നെയും ആസ്വദിച്ചു തർക്കിച്ചു . ഒരു കടയിൽ കയറിയപ്പോൾ കടക്കാരൻ ആട്ടിയിറക്കി വിട്ടു. ആ ഒരോ നിമിഷവും ശരിക്കും ഞാൻ ആഹ്ലാദിക്കുകയായിരുന്നു’.(മലയാള മനോരമ ദിനപത്രത്തിലെ ഞായറാഴ്ച സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്)
Post Your Comments