CinemaGeneralLatest NewsMollywoodNEWS

‘ദുശീലങ്ങളുണ്ടോ’, ഇപ്പോൾ നിർത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന ഡയലോഗ് ഒരുപാട് പേരെ വേദനിപ്പിച്ചു ; മനസ് തുറന്ന് തിരക്കഥാക്കൃത്ത് സച്ചി

അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറി ബിജെപിയും മോദിയും അധികാരത്തിൽ വന്നത്

തിരക്കഥാക്കൃത്തായും സംവിധായകനായും മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച വ്യക്തിയാണ് സച്ചി. ഇപ്പോൾ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അയ്യപ്പനും കോശിയും എന്ന ചിത്രമാണ് സച്ചി അവസാനമായി സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ പണം വാരി ചിത്രങ്ങൾ എഴുതുകയും സംവിധാനം ചെയ്യുമ്പോഴും മനസിലുള്ളത് ഇത്തരം സിനിമകളെ അല്ലെന്ന് പറയുകയാണ് സച്ചി മനോരമ ന്യൂസ് നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സച്ചി ഈ കാര്യം പറയുന്നത്.

പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യസിനിമകൾക്കൊപ്പം തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നാണ് സച്ചി പറയുന്നത്. മുടക്ക് മുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമാതാവ് വന്നാൽ അത്തരത്തിലൊരു സിനിമ ചെയ്യുമെന്നും അതൊരു രാഷ്ട്രീയ സിനിമ ആയിരിക്കുമെന്നും സച്ചി വ്യക്തമാക്കി. എന്നാൽ രാമലീല എന്ന സച്ചിയുടെ ചിത്രം രാഷ്ട്രീയമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് സച്ചി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

‘രാമലീല എന്റെ രാഷ്ട്രീയചിന്ത പറയുന്ന സിനിമയല്ല. ചിത്രത്തിലെ ചില ഡയലോഗുകൾ ഒരുപാട് പേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്ന് ചോദിക്കുന്ന ഒരു സീനിൽ ഉണ്ടായിരുന്നു. ഇപ്പോൾ നിർത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. എന്നാൽ  ഞാനൊരു ഇടതുവിമർശകനല്ലെന്നും  ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങളിൽ അവരോട് യോജിപ്പും  അതുപോലെ പോലെ തന്നെ വിയോജിപ്പും ഉണ്ട് സച്ചി പറഞ്ഞു.

രാമലീല എന്ന ചിത്രം സത്യത്തിൽ ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു ആദ്യം.
ഇതിനായി ഞാൻ 25 ദിവസം ഡൽഹിയിൽ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാർലമെന്റിൽ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറി ബിജെപിയും മോദിയും അധികാരത്തിൽ വന്നത്. ഇതോട് കഥയെല്ലാം ആകെ മാറി കേരള രാഷ്ട്രീയം പറയുന്ന ചിത്രമായി രാമലീല എത്തിയത് സച്ചി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button