
നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങൾ ഇനിയും സഹിക്കാൻ വയ്യെന്ന് തുറന്നു പറഞ്ഞു വനിതാ നേതാവും ബംഗാളി നടിയുമായ സുഭദ്രാ മുഖർജി ബിജെപിയില്‍ നിന്നും രാജിവച്ചു. വർഗീയ വിഷം ചീറ്റുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും കപിൽ മിശ്രയുമുള്ള പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും രാജിക്കത്തിൽ അവർ വ്യക്തമാക്കി.
”കലാപത്തിന്റെ ദൃശ്യങ്ങൾ വല്ലാതെ പിടിച്ചുലയ്ക്കുന്നു. എത്രയെത്ര ആളുകളാണ് കൊല്ലപ്പെട്ടത്. ജനങ്ങളെ ഭിന്നിപ്പിച്ചു, വീടുകൾ ചാമ്പലാക്കി. എന്തുചെയ്താലും ചിലർക്കെതിരെ നടപടിയുണ്ടാകാത്തത് അതിശയിപ്പിക്കുന്നു.” സുഭദ്ര പറയുന്നു.
പാർട്ടി പ്രവർത്തനങ്ങൾ കണ്ടാണ് 2013 ൽ അംഗമായതെന്നും എന്നാൽ ശരിയായ വഴിയിലല്ല പാർട്ടിയുടെ പോക്കെന്നും അഭിപ്രായപ്പെട്ട നടി വർഗീയതയും മതാടിസ്ഥാനത്തിലെ വിഭജനവുമാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനയച്ച കത്തിൽ പറയുന്നു.
Post Your Comments