GeneralLatest NewsMollywoodTV Shows

ക്രിസ്ത്യനല്ല അല്ലേ; അല്ല ഹിന്ദുവാണ് അവള്‍; ഇത്രയും നല്ല കൊച്ചിനെ നീ തേച്ചല്ലോയെന്നാണ് ഞാന്‍ വിചാരിച്ചത്; സുജോയോട് രജിത്

അവള്‍ ചെന്നൈയില്‍ അല്ല ബാംഗ്ലൂരാണെന്നും ഒരുപാട് കോമണ്‍ ഫ്രണ്ട്സ് ഉള്ളതുകൊണ്ടാണെന്ന് ഈ സുഹൃത്തിനെ കിട്ടിയതെന്നും സുജോ കൂട്ടിച്ചേര്‍ത്തു

ബിഗ് ബോസ് ഒന്നാം സീസണില്‍ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഏറെ ശ്രദ്ധേയമായിരുന്നു. രണ്ടാം സീസണിലെ പ്രണയ ജോഡികളായി ആരാധകര്‍ കരുതിയത് സുജോയും അലസാന്‍ഡ്രയുമായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി. സുജോ തന്റെ ശരിക്കുള്ള കാമുകിയെ കുറിച്ച് രജിത്തിനോട് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഒരു പെര്‍ഫ്യൂം ബോട്ടില്‍ കാണിച്ച് ഇത് അവള്‍ വാങ്ങിത്തന്നതാണെന്ന് പറഞ്ഞാണ് സുജോ തുടങ്ങുന്നത്. എന്താണ് അവളുടെ മുഴുവന്‍ പേരെന്ന് രജിത് ചോദിച്ചു. സഞ്ജന സിബാനി എന്നാണെന്ന് പറഞ്ഞ സുജോ, ഉറക്കെ പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കുമെന്ന് ഓര്‍മപ്പെടുത്തി. ക്രിസ്ത്യനല്ല അല്ലേയെന്ന് രജിത്. അല്ല, ഹിന്ദുവാണ്, ഗൂര്‍ഗിയാണെന്ന് സുജോ വ്യക്തമാക്കി. ചെന്നൈലെങ്ങനെ പരിചയമെന്നായി രജിതിന്റെ അടുത്ത ചോദ്യം. അവള്‍ ചെന്നൈയില്‍ അല്ല ബാംഗ്ലൂരാണെന്നും ഒരുപാട് കോമണ്‍ ഫ്രണ്ട്സ് ഉള്ളതുകൊണ്ടാണെന്ന് ഈ സുഹൃത്തിനെ കിട്ടിയതെന്നും സുജോ കൂട്ടിച്ചേര്‍ത്തു

നല്ല കുട്ടിയായതുകൊണ്ടാണല്ലോ പൊസസീവ്നസ് ഉണ്ടായതെന്നും അല്ലെങ്കില്‍ തേച്ചിട്ട് പോയേനെ എന്ന രജിത്തിന്‍റെ വാക്ക് സുജോയും ഏറ്റുപിടിച്ചു. ചേട്ടന് പുറത്തിറങ്ങിയിട്ട് അവളുടെ ഫോട്ടോ കാണിച്ചുതരാം. അത് കണ്ടാല്‍ എന്നെ ഇവിടെ വച്ച് തല്ലും നിങ്ങള്‍. അത്രയ്ക്ക് സുന്ദരിയാണോയെന്ന ചോദ്യത്തിനൊപ്പം, നീ സുന്ദരനാണെടായെന്നും രജിത് പറഞ്ഞു. സഞ്ജന സിന്‍സിയര്‍ ആണെന്നാണ് ഞാന്‍ മനസിലാക്കിയത്. ഇത്രയും നല്ല കൊച്ചിനെ നീ തേച്ചല്ലോയെന്നാണ് ഞാന്‍ വിചാരിച്ചത്. നിങ്ങടെ കാര്യങ്ങള്‍ അറിയില്ലായിരുന്നല്ലോയെന്നും തെറ്റുതിരുത്തിയല്ലോയെന്നും രജിത് പറഞ്ഞു.

കടപ്പാട് : ബിഗ്‌ ബോസ്

shortlink

Related Articles

Post Your Comments


Back to top button